വാഷിംഗ്ടണ്‍ ഡി.സി: ബാജി ഓടംവേലിയുടെ ‘അമേരിക്കന്‍ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം’ എന്ന പുസ്തകം 2026 സെപ്റ്റംബര്‍ 26 ശനിയാഴ്ച വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന ലാന കണ്‍വെന്‍ഷനില്‍ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജെയിംസിനു നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ലാന പ്രസിഡന്റ് സാമുവേല്‍ യോഹന്നാന്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ സക്കറിയ, വി. ജെ. ജെയിംസ്, നിര്‍മ്മല ജോസഫ്, ഷാജു ജോണ്‍, ഹരിദാസ് തങ്കപ്പന്‍, എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. എഴുത്തുകാരന്‍ ബാജി ഓടംവേലി മറുപടി പ്രസംഗം നടത്തി. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ വേണുഗോപാലന്‍ കൊക്കോടന്‍ സ്വാഗതവും കണ്‍വീനര്‍ ഷിനോ കുര്യന്‍ കൃതജ്ഞതയും അറിയിച്ചു. സിനി പണിക്കര്‍ അവതാരകയായിരുന്നു
അമേരിക്കയിലെ മുപ്പത് മലയാളി എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇത് ഈ പരമ്പരയിലുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ്. ഇമലയാളി ഓണ്‍ലൈന്‍ പത്രത്തിലെയും, ഇമലയാളി വീക്കിലിയിലെയും പുസ്തകപരിചയം എന്ന സ്ഥിരം പക്തിയിലൂടെയാണ് ഈ രചനകള്‍ ആദ്യമായി വെളിച്ചം കണ്ടത്.

- അബ്ദുള്‍ പുന്നയൂര്‍ക്കുളം – പറക്കുംപക്ഷിയെ പ്രണയിക്കുന്നവര്‍ (നോവല്‍), 2. അഭിനാഷ് തുണ്ടുമണ്ണില്‍ – പരന്ത്രീസ് കുഴല്‍ (നോവല്‍), 3. ആമ്പഴയ്ക്കാട്ട് ശങ്കരന്‍ – കൊടുക്കാക്കടം (കഥാസമാഹാരം), 4. എബ്രഹാം തോമസ് – അമേരിക്കന്‍ നേര്‍ക്കാഴ്ചകള്‍ (ലേഖനസമാഹാരം), 5. എസ്. അനിലാല്‍ – ഫിത്ര്‍ സകാത്ത് (കഥാസമാഹാരം), 6. എ. സി. ജോര്‍ജ്ജ് – പാളങ്ങള്‍ (നോവല്‍), 7. മാടശ്ശേരി നീലകണ്ഠന്‍ – പ്രപഞ്ചലോട്ടറി (കവിതാസമാഹാരം), 8. കെ. വി. പ്രവീണ്‍ – ഭൂമിയില്‍ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല (കഥാസമാഹാരം), 9. ജെ. മാത്യൂസ് – മുന്‍പേ നടന്നവര്‍ (അവതാരിക, കഥ, കവിത, ലേഖനം), 10. ജേ സി ജെ (ജേക്കബ് ജോണ്‍) – സഹ്യപുത്രി (കവിതാസമാഹാരം), 11. ജോസ് ഓച്ചാലില്‍ – പറുദീസയിലെ ചക്രവാകപ്പക്ഷികള്‍ (കഥാസമാഹാരം), 12. ജോസഫ് നമ്പിമഠം – നടക്കാനിറങ്ങിയ കവിത (കവിതാസമാഹാരം), 13. ജോണ്‍ ഇളമത – ജീവിക്കാന്‍ മറന്നുപോയവര്‍ (നോവല്‍), 14. ജോണ്‍ മാത്യു – കളിപ്പാട്ടം (കഥാസമാഹാരം), 15. ജോര്‍ജ് വര്‍ഗീസ് (ജയന്‍) – വചനം ധ്യാനം ഗാനം (ലേഖനങ്ങള്‍/ഗാനം), 16. തമ്പി ആന്റണി – ഡോഗ് വാക്കര്‍ (കഥാസമാഹാരം), 17. തെക്കന്മാര്‍ (രാജേഷ് തെക്കന്മാര്‍) – പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (കഥാസമാഹാരം), 18. ബാബു പാറയ്ക്കല്‍ – റെയില്‍ ചക്രങ്ങള്‍ (കഥാസമാഹാരം), 19. ബിജോ ജോസ് ചെമ്മാന്ത്ര – ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍ (കഥാസമാഹാരം), 20. ബെന്നി കുര്യന്‍ – അമേരിക്കന്‍ കഥക്കൂട്ടം (കഥാസമാഹാരം – എഡിറ്റര്‍ ), 21. മനോ ജേക്കബ് – ഒരു പിരിയന്‍ ഗോവണി (ആത്മകഥ), 22. മനോഹര്‍ തോമസ് – കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍ (കഥാസമാഹാരം), 23. മാലിനി (നിര്‍മ്മല ജോസഫ്) – നൈജല്‍ (കഥാസമാഹാരം), 24. രാജു തരകന്‍ – ഇടയകന്യക – (ലേഖനസമാഹാരം), 25. രാജു മൈലപ്രാ – അറുപതില്‍ അറുപത്. (ലേഖനം/കഥ), 26. വേണുഗോപാലന്‍ കോക്കോടന്‍ – കൂത്താണ്ടവര്‍ (നോവല്‍), 27. ഷാജു ജോണ്‍ – കോര്‍മ്പല്‍ (കവിതാസമാഹാരം), 28. സന്തോഷ് പാല – കാറ്റു വീശുന്നിടം (കവിതാസമാഹാരം), 29. സാംജീവ് (സാമുവേല്‍ ഗീവര്‍ഗീസ്) – നിധി (കഥാസമാഹാരം), 30. സാംസി കൊടുമണ്‍ – വെനീസിലെ പെണ്‍കുട്ടി (കഥാസമാഹാരം) എന്നീ മുപ്പത് അമേരിക്കന്‍ മലയാളി എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ മുഴുവന്‍ എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ചരിത്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാജി ഓടംവേലിയ്ക്ക് കണ്‍വെന്‍ഷന്‍ ആശംസകള്‍ നേര്‍ന്നു.
ബാജിയുടെ 25 കഥകള്‍ (കഥ), മരുപ്പൊട്ടല്‍ (നോവല്‍), മരുക്കാട്ടിലെ കാവല്‍ക്കാരന്‍ (കഥ) എന്നീ സാഹിത്യസൃഷ്ടികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണല്‍ മര്‍മ്മരം (കവിത), മണല്‍ക്കാട് പൂക്കുമ്പോള്‍ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. ബഹ്‌റൈനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 4 പി. എം. ന്യൂസ് പേപ്പറില്‍ അഞ്ചുവര്‍ഷത്തോളം കോളമിസ്റ്റായിരുന്നു. ദല – കൊച്ചുവാവ സാഹിത്യ പുരസ്‌കാരം, സ്പന്ദനം സാഹിത്യ പുരസ്‌കാരം, ഗാന്ധി സേവാ സമാജ് നോവല്‍ പുരസ്‌കാരം, മാര്‍ത്തോമ്മാ പ്രതിഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപരിചയം എന്ന പക്തി ഇമലയാളിയില്‍ 40 ലക്കത്തിലെത്തി നില്‍ക്കുന്നു.
ഡാലസിലെ മെക്കന്നിയിലാണ് ബാജി ഓടംവേലി കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ :- മിനി വറുഗീസ്, മക്കള്‍ :- ഡാന്‍ കോശി, ദയ അന്ന email :- bajikzy@yahoo.com,
പത്തനംതിട്ടയില്‍ നിന്നുള്ള സാഹിതി പബ്‌ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 140 പേജുള്ള പുസ്തകത്തിന്റെ വില 225 രൂപയാണ്. പുസ്തകത്തിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ +1 915 613 6566 എന്ന നമ്പരില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ ബാജി ഓടംവേലിയില്‍ നിന്നും ലഭിക്കും.
Baji Odamveli’s book, ‘Getting to Know American Malayali Writing and Writers’, has been released.
















