ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇയുടെ ടാങ്കര്‍ കപ്പലിനു നേരെ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയത് ടെഹ്‌റാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ആറു ഇന്ത്യക്കാരും രണ്ട് ഉക്രൈന്‍ പൗരന്മാരുമുണ്ട്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. മൊംബാസ, അല്‍ ബഹിയ എന്നീ യുഎഇ ദേശീയ ടാങ്കറുകള്‍ ഒമാന്റെ സമുദ്രാതിര്‍ത്തിയിലുള്ള ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ കപ്പല്‍പ്പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇറാന്‍ ക്രൂയിസ് മിസൈലുകള്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ യുഎഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണ് ഈ ആക്രമണമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, ദേശീയ താല്‍പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഈ പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കാനുമുള്ള പൂര്‍ണ അവകാശം യുഎഇക്കുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യസുരക്ഷയെ തകര്‍ക്കാനുള്ള ഏത് ശ്രമവും ശക്തമായി നേരിടാന്‍ സൈന്യം പരമാവധി ജാഗ്രതയിലും സന്നദ്ധതയിലുമാണെന്നും മന്ത്രാലയം അറിയിച്ചു.
Iran launches missile attack on tankers in the Strait of Hormuz; Indian sailor killed, eight injured—including six Indians.
















