pulimoottil

ആയത്തുള്ള അലി ഖമനേയിക്ക് ഇറാന്‍ യാത്രാമൊഴി നല്കി: അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

ആയത്തുള്ള അലി ഖമനേയിക്ക് ഇറാന്‍ യാത്രാമൊഴി നല്കി: അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

ടെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ഇറാന്‍ യാത്രാമൊഴി നല്കി.

ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്‌കാരം. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കര്‍ബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ വിലാപയാത്രയായി സഞ്ചരിച്ച ശേഷമാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മാഷ്ഹദിലെത്തില്‍ സംസ്‌കരിച്ചത്. ആറ് ദിവസം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ ആയത്തുള്ള ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്.

നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നത്. മഷ്ഹദില്‍ ഇമാം റെസയുടെ ശവകുടീരത്തോട് ചേര്‍ന്നാണ് അലി ഖമനേയിക്കും അന്ത്യവിശ്രമം. ജൂലൈയ് നാലിന് ആരംഭിച്ച വിലാപയാത്ര ഇറാനിലെയും ഇറാഖിലെയും പുണ്യനഗരങ്ങളിലൂടെ സഞ്ചരിച്ചാണ് വ്യാഴാഴ്ച മഷ്ഹദിലെത്തിയത്. ഇതിനിടെയാണ് ടെഹ്‌റാനെയും മഷ്ഹദിനെയും ബന്ധിപ്പിക്കുന്ന റെയില്‍പാത യുഎസ് ആക്രമണത്തില്‍ തകര്‍ന്നത്.

Iran bids farewell to Ayatollah Ali Khamenei: Hundreds of thousands flocked to pay their final respects.

Share Email
LATEST excelnclexrn
More Articles
Top