swayamvara
pulimoottil

ആഴ്ച്ച അവസാനത്തില്‍ അമേരിക്കയില്‍ വ്യത്യസ്ത കൂട്ട വെടിവെപ്പുകളില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്ക്

ആഴ്ച്ച അവസാനത്തില്‍ അമേരിക്കയില്‍ വ്യത്യസ്ത കൂട്ട വെടിവെപ്പുകളില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്ക്

വാഷിംഗടണ്‍: ആഴ്ച്ച അവസാനത്തില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ഒന്‍പതു വെടിവെയ്പകളില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊളറാഡോ, ഡെലവെയര്‍, മേരിലാന്‍ഡ്, നോര്‍ത്ത് കരോലിന, ഒക്ലഹോമ, അരിസോണ, ടെന്നസി, മിനസോട്ട എന്നിവിടങ്ങളിലാണ് വെടിവെയ്പ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ ഡെലവെയറിലെ ന്യൂവാര്‍ക്കിലുള്ള വാഫിള്‍ ഹൗസ് റെസ്റ്റോറന്റിന്റെ പാര്‍ക്കിംഗ് ഏരിയില്‍ നടന്ന വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് തെക്കുകിഴക്കന്‍ ഡെന്‍വറിലെ അള്‍ട്രാ ലൗഞ്ച് നൈറ്റ് ക്ലബ്ബിന് പുറത്താണ് വെടിവെപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. മണിക്കൂറുകള്‍ക്ക് മുമ്പ് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരിക്കാം വെടിവെപ്പെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഒക്ലഹോമ സിറ്റിയിലെ ഡോസ് സിന്‍കോ റെസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കം വെടിവെപ്പിലേക്ക് നയിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.സംഭവത്തെ ‘സങ്കല്‍പ്പിക്കാനാവാത്ത ദുരന്തം’ എന്നാണ് റെസ്റ്റോറന്റ് അധികൃതര്‍ വിശേഷിപ്പിച്ചത്. ടെന്നസിയിലെ ജാക്‌സണിലുള്ള സവാന വില്യംസ് പാര്‍ക്കില്‍ ഞായറാഴ്ച രാത്രി നൂറിലധികം ആളുകള്‍ ഒത്തുകൂടിയിരിക്കെ വെടിവെപ്പ് നടന്നു.സംഭവസ്ഥലത്ത് രണ്ട് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരാള്‍ പിന്നീട് മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.സംഭവത്തിന് പിന്നില്‍ ഗ്യാങ് വൈരാഗ്യമാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് മാഡിസണ്‍ കൗണ്ടി ഷെരീഫ് ജൂലിയന്‍ വൈസ്ര്‍ പറഞ്ഞു.അരിസോണയിലെ ട്യൂസണ്‍ നഗരത്തിലെ തിരക്കേറിയ വിനോദമേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്ക് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.മേരിലാന്‍ഡിലെ ബാള്‍ട്ടിമോറില്‍ ഞായറാഴ്ച രാത്രി ഒരു മരച്ചുവട്ടില്‍ കൂട്ടമായി നിന്നിരുന്നവര്‍ക്കുനേരെ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 17 നും 21 നും ഇടയില്‍ പ്രയമുുള്ള ആറുപേര്‍ക്ക് വെടിയേറ്റു. നോര്‍ത്ത് കരോലിനയിലെ ആഷ്വിലില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബാറുകള്‍ അടച്ചതിന് ശേഷം വലിയൊരു ജനക്കൂട്ടം അവിടെ ഒത്തുകൂടിയിരുന്ന സമയത്താണ് സംഭവം. നേരത്തെ നടന്ന മറ്റൊരു വെടിവെപ്പ് സംഭവവുമായി ഇതിന് ബന്ധമുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

മിനസോട്ടയിലെ മിനിയാപൊളിസില്‍ ഞായറാഴ്ച നടന്ന രണ്ട് വ്യത്യസ്ത കൂട്ട വെടിവെപ്പുകളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആദ്യ സംഭവത്തില്‍ 28-കാരന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അതിന് മണിക്കൂറുകള്‍ക്കുള്ളില്‍ നഗരത്തിലെ ഒരു ഇവന്റ് സെന്ററിന് പുറത്ത് നടന്ന മറ്റൊരു വെടിവെപ്പില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.ഡെലവെയറിലെ ന്യൂവാര്‍ക്കിലുള്ള വാഫിള്‍ ഹൗസ് റെസ്റ്റോറന്റിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ശനിയാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ മൂന്ന് കൗമാരക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് വെടിയേറ്റു.റെസ്റ്റോറന്റിന് പുറത്ത് ഒത്തുകൂടിയിരുന്ന വലിയ ജനക്കൂട്ടത്തിന് നേരെ അജ്ഞാതനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Nine people were killed and 60 injured in various mass shootings across the United States over the weekend.

Share Email
Top