പാലാ: പാലാ നഗരസഭയില്‍ നിലവിലെ ചെയര്‍ പേഴ്‌സണെതിരേ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസം പാസായി. നാലു കോണ്‍ഗ്രസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂമായി വോട്ടു ചെയ്തു. ഇതോടെ ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്നും പുറത്താവും.
നഗരസഭയില്‍ ഭരണം ആരംഭിച്ചപ്പോള്‍ മുതല്‍ സ്ഥിരതയില്ലാത്ത അവസ്ഥയായിരുന്നു. യുഡിഎഫ് . ദിയ പുറത്താകുന്നതോടെ രാജ്യത്തെ ഏറ്റഴും പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍ അവിശ്വാസത്തിലൂടെ പുറത്താകുന്നു എന്ന പ്രത്യേകതയുമുണ്ട്.നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് സംബന്ധിച്ച് തങ്ങള്‍ വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നും പാര്‍ട്ടി മണ്ഡലം കമ്മിറ്റി യുടെ തീരുമാനം നടപ്പാക്കിയ തെന്നുമാ യിരുന്നു ഇവരുടെ പ്രതികരണം.
ഇതോടെ പാലായിലെ ഭരണം ഇനി തുടര്‍ച്ചയായി അനിശ്ചിതത്വങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. സ്വതന്ത്ര മുന്നണിയായി ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടവും പിതാവ് ബിനു പുളിക്ക ക്കണ്ടവും സഹോദരനുമാണ് കൗണ്‍സിലില്‍ ഉള്ളത്്. നിലവില്‍ ചെയര്‍പേഴ്‌സണ്‍ പുറത്താ യെങ്കിലും പുതിയ ചെയര്‍പേഴ്‌സണെ തെരഞ്ഞെ ടുക്കണമെങ്കില്‍ ഈ സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ അനുവാര്യമാണ്. ഇതോടെ ഇനിയുള്ള പാലാ നഗരസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാകുമെന്നുറപ്പ്
No-confidence motion passed in Pala: Diya Pulikkakkandam ousted.














