pulimoottil

വേൾഡ് മലയാളി കൗൺസിൽ ഒന്റാറിയോ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആഗസ്റ്റ് 30-ന് അജാക്സിൽ

വേൾഡ് മലയാളി കൗൺസിൽ ഒന്റാറിയോ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആഗസ്റ്റ് 30-ന് അജാക്സിൽ

ടൊറന്റോ: കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഒരുമയുടെ സന്ദേശവും ആഘോഷമാക്കുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) ഒന്റാറിയോ പ്രൊവിൻസിന്റെ ഈ വർഷത്തെ ഓണാഘോഷം 2026 ആഗസ്റ്റ് 30-ാം തീയതി (ഞായറാഴ്ച) അജാക്സിലെ Endless Fun, 400 Monarch Ave #14-ൽ വെച്ച് നടക്കും.

കുടുംബസമേതം പങ്കെടുക്കാവുന്ന ഈ ആഘോഷത്തിൽ പരമ്പരാഗത ഓണസദ്യ, വടംവലി, വിവിധ ഗെയിമുകളും വിനോദപരിപാടികളും, കുട്ടികൾക്കായുള്ള പ്രത്യേക വിനോദങ്ങൾ, സാംസ്കാരിക കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കേരളീയരുടെ ഐക്യവും സൗഹൃദവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒന്റാറിയോയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ ആഘോഷത്തിൽ പങ്കുചേരാൻ വേൾഡ് മലയാളി കൗൺസിൽ ഒന്റാറിയോ പ്രൊവിൻസ് സ്വാഗതം ചെയ്തു.

ടിക്കറ്റ് നിരക്ക്:

  • മുതിർന്നവർ – $15
  • കുട്ടികൾ (6–12 വയസ്സ്) – $12
  • ഫാമിലി പാക്കേജ് (2 മുതിർന്നവർ + 2 കുട്ടികൾ) – $50

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കുക
📞 (647) 835-6896
📞 (647) 616-7228
📞 (437) 236-4210

“ഓണത്തിന്റെ സന്തോഷവും കേരളത്തിന്റെ പാരമ്പര്യവും ഒരുമിച്ച് ആഘോഷിക്കാൻ കുടുംബസമേതം എത്തിച്ചേരൂ” എന്ന് സംഘാടകർ അഭ്യർഥിച്ചു

Share Email
LATEST excelnclexrn
More Articles
Top