ഗുവാഹത്തി: ഒന്നിലധികം ഭാര്യമാര്‍ ഉണ്ടെങ്കില്‍ ആസാമില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും പുറത്താകും. അസം ബജറ്റിലാണ് ഇത് സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. ഒന്നിലേറെ ഭാര്യമാരുള്ള സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ൃബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നു സംസ്ഥാന ധനമന്ത്രി ജയന്ത മല്ല ബറുവ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണവും ലിംഗനീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി, ബഹുഭാര്യത്വം പുലര്‍ത്തുന്ന പുരുഷന്മാര്‍ക്ക് ഇനി മുതല്‍ ഒരു സര്‍ക്കാര്‍ ക്ഷേമപദ്ധതിയുടെയും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. ബഹുഭാര്യത്വം പുലര്‍ത്തുന്നതായി കണ്ടെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ വ്യവസ്ഥ ചെയ്യുന്നതിനായി 1964-ലെ അസം സര്‍വീസ് നിയമ ഭേദഗതി വരുത്തും. ക്രിമിനല്‍ നിയമപ്രകാരം കുറ്റവാളിയായി ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ക്കും സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. സല്‍സ്വഭാവവും ഉത്തരവാദിത്ത ബോധവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി’ – ധനമന്ത്രി ബറുവ വ്യക്തമാക്കി.
One wife is enough: Having more than one wife will lead to exclusion from government benefits in Assam.
















