swayamvara
pulimoottil

മാര്‍പാപ്പയുടെ വിലക്ക് ലംഘിച്ച് ബിഷപ്പ് വാഴ്ച; വിമത വിഭാഗത്തെ കത്തോലിക്കാ സഭയില്‍ നിന്ന് പുറത്താക്കി

മാര്‍പാപ്പയുടെ വിലക്ക് ലംഘിച്ച് ബിഷപ്പ് വാഴ്ച; വിമത വിഭാഗത്തെ കത്തോലിക്കാ സഭയില്‍ നിന്ന് പുറത്താക്കി

മാര്‍പാപ്പയുടെ കടുത്ത നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ട് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി. വത്തിക്കാന്റെ ഔദ്യോഗിക അനുമതിയില്ലാതെ നാല് പുതിയ ബിഷപ്പുമാരെ വാഴിച്ച ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’ എന്ന വിമത വിഭാഗമാണ് നടപടിക്ക് ഇരയായത്. ഈ ലംഘനം കത്തോലിക്കാ സഭയില്‍ വലിയ ഭിന്നത ഉണ്ടാക്കിയതായി വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ നേരിട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ യാഥാസ്ഥിതിക കൂട്ടായ്മ അത് പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ബുധനാഴ്ച ഇവര്‍ ബിഷപ്പ് വാഴിക്കല്‍ ചടങ്ങുമായി മുന്നോട്ടുപോയി. വത്തിക്കാന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നീക്കത്തിന് മറുപടിയായി, തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച തന്നെ വത്തിക്കാന്‍ പ്രത്യേക പുറത്താക്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

വത്തിക്കാന്‍ പുറത്തിറക്കിയ കടുത്ത ഉത്തരവ് പ്രകാരം, പുതിയതായി ചുമതലയേറ്റ നാല് ബിഷപ്പുമാര്‍ക്കും, ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച മറ്റ് രണ്ട് ബിഷപ്പുമാര്‍ക്കും സഭയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് സഭയിലെ എല്ലാത്തരം വിശുദ്ധ കര്‍മ്മങ്ങളിലും കൂദാശകളിലും പങ്കെടുക്കുന്നതിനാണ് പൂര്‍ണ്ണമായ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

Share Email
LATEST excelnclexrn
Top