തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊ ള്ളകേസില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ആണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.
പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിക്കും. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് എസ്‌ഐടി അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും കൂടുതല്‍ ചോദ്യം ചെയ്ത് നടപടികളിലേക്ക് കടന്നേയ്ക്കും. ഇതിനിടെ ഇന്നു പുലര്‍ച്ചെ തന്നെ പി.എസ് പ്രശാന്ത് ഏതു നിമിഷവും അറസ്റ്റ് ഉണ്ടാവുമെന്നു ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ
2025 ല്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്.?2019 ലെ ശബരിമല സ്വര്‍ണ്ണ മോഷണ കേസ് പുറത്ത് വരാന്‍ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോര്‍ഡിനേയും ഇപ്പോള്‍ പ്രതിപട്ടികയി ല്‍പ്പെടുത്തിയിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങള്‍. ഈ നീക്കത്തിന് പിന്നില്‍ ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദമാന്നെന്ന് പറയേണ്ടതില്ലല്ലോ.ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരെനെന്ന നിലയില്‍ ബഹു;കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ഈ കേസിനോട് പൂര്‍ണ്ണമായു സഹകരിക്കും. എന്നാല്‍ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും
.2025 ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൊണ്ട് പോയതില്‍ ദേവസ്വത്തിന് എന്തെങ്കിലും നഷ്ട്ടമോ കുറവോ, നടപടി ക്രമങ്ങളില്‍ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോര്‍ഡിനെ രക്ഷിക്കാന്‍ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത്.ഞങ്ങളുടെ ബോര്‍ഡ് വരുന്നതിന് ആറ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസറില്‍ നിന്നും വാതിലിന്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശില്‍പ്പങ്ങളുടെയും ന്യൂനതകള്‍ പരിഹരിക്കുവാനുള്ള ഫയല്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.ഈ ഫയല്‍ നീക്കം ഞങ്ങളുടെ ബോര്‍ഡ് അറിഞ്ഞിരുന്നില്ല.ബോര്‍ഡ് അധികാരത്തില്‍ വന്നശേഷം സന്നിധാനത്തെ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ദ്വാരപാലക ശില്‍പ്പങ്ങള്‍ കാരണം ഉണ്ടാകുന്ന അശുദ്ധി മാറ്റുവാനാണ് ഞങ്ങള്‍ ശ്രമിച്ചത്.
സത്യസന്ധമായും ഭക്തിയോടെയും ഭഗവാന് വേണ്ടി ചെയ്ത കാര്യത്തില്‍ പശ്ച്ചാത്താപമില്ല. എന്നായാലും സത്യം ജയിക്കും.പ്രിയപ്പെട്ട ഭക്തജനങ്ങളുടെ അറിവിലേയ്ക്ക് കേസിന്റെ നാള്‍വഴികളും ഞങ്ങള്‍ ചെയ്ത നടപടി ക്രമങ്ങളുടെ സുതാര്യതയും സമര്‍പ്പിക്കു കയാണ്.2023 നവംബറില്‍ ചുമതലയേറ്റ് സന്നിധാനത്ത് എത്തുമ്പോള്‍ ജീവക്കാരുടെ നിരന്തരമായ പരാതിയായിരുന്നു നെയ്യ് അഭിഷേകം കഴിഞ്ഞ് ശ്രീകോവിലിന് മുന്‍വശം കഴുകുമ്പോഴും തുടയ്ക്കുമ്പോഴും ദ്വാരപാലക ശില്‍പ്പങ്ങളുടെ പാദങ്ങളിലുണ്ടായ പൊട്ടലുകള്‍ കാരണം തകിടുകളില്‍ തട്ടി കൈ മുറിഞ്ഞ് രക്തം വീഴുന്നു.അത് നിരന്തരം അശുദ്ധിക്ക് കാരണമാകുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍2024 മാര്‍ച്ചില്‍ ശബരിമലഅഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ക്ക് നിയമപരമായ നടപടികള്‍ ആരംഭിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കുന്നു.ആറ് മാസങ്ങള്‍ക്കു ശേഷം 2024 സെപ്റ്റംബര്‍ മാസത്തില്‍ ബോര്‍ഡിന് മുന്നില്‍ ഇതുമയി ബന്ധപ്പെട്ട ഫയലെത്തുന്നു.ഇലക്ട്രോ പ്ലേറ്റിംഗ് ചെയ്ത ദ്വാരക പാലക ശില്‍പ്പങ്ങളിലെ പൊട്ടല്‍ മാറ്റുവാന്‍ സ്‌പോന്‍സറുടെ കൈവശം ചെന്നെയിലേയ്ക്ക് കൊടുത്ത് വിടണം എന്നതായിരുന്നു അന്നത്തെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്.സ്‌പോന്‍സറുടെ കൈകളില്‍ കൊടുത്ത് വിടാന്‍ കഴിയില്ല പകരം ദേവസ്വം ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ സാന്നിദ്ധ്യത്തില്‍ കൊണ്ട് പോയി നവീകരിച്ച് തിരികെയെത്തിച്ച് പുന:സ്ഥാപിക്കണം എന്നതായിരുന്നു ബോര്‍ഡിന്റെ കൃത്യമായ ഉത്തരവ്.അന്ന് വരെ ദ്വാരപാലക ശില്‍പ്പങ്ങളുടെ എന്തെങ്കിലും പ്രശ്‌നങ്ങളെ സംബന്ധിച്ച് വിജിലന്‍സ് സംഘത്തിന്റേയോ, ദേവസ്വം ഉദ്യോഗസ്ഥരുടേയോ ഒരു റിപ്പോര്‍ട്ടും ഞങ്ങളുടെ ബോര്‍ഡിന് മുന്നില്‍ ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
ഒരു വര്‍ഷത്തിന് ശേഷം 2025 സെപ്റ്റംബര്‍ 7 ന് തിരുവാഭരണ കമ്മീഷണറും വിജിലന്‍സും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തുന്നു.ദ്വാരപാലക ശില്‍പ്പങ്ങള്‍ അഴിച്ചെടുക്കുന്നു. ആകെത്തുക്കം അതില്‍ സ്വര്‍ണ്ണത്തിന്റെ അളവ് എന്നിവ മഹസറില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. തുടക്കം മുതല്‍ വീഡിയോ ചിത്രീകരണം നടത്തുന്നു.12 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷിത വാഹനത്തില്‍ ചെന്നെയിലേയ്ക്ക് കൊണ്ട് പോകുന്നു.ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ദര്‍ശിക്കുവാനോ സ്പര്‍ശിക്കുവാനോ ഒരവസരം പോലും ബോര്‍ഡ് കൊടുത്തിട്ടില്ല.ഈ നടപടിയുടെ ഭാഗമായി സ്‌പെഷ്യല്‍ കമ്മിഷണറെ അറിയിച്ചില്ലായെന്ന ഉദ്യോഗസ്ഥവിഴ്ച്ച ഉണ്ടാകുന്നു.ബഹു: കോടതി ശില്‍പ്പങ്ങളുടെ പണി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കുന്നു. ദേവസ്വം എസ് പി യു ടെ റിപ്പോര്‍ട്ട് അനുസരിച്ച് ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക്ബോര്‍ഡ് സെക്രട്ടറി മാപ്പ് പറയുന്നതോടെ വീണ്ടും ബഹു:കോടതി അനുമതി നല്‍കുന്നു.ശില്‍പ്പങ്ങള്‍ പണി പൂര്‍ത്തീകരിച്ച് സന്നിധാനത്ത് എത്തിക്കുന്നു.2025 ലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ വിഷയങ്ങള്‍ അവിടെ അവസാനിക്കുകയാണ്.പിന്നീട് ഒരു മാസത്തിന് ശേഷം ദ്വാരപാലക ശില്‍പ്പങ്ങള്‍ ശബരിമല തന്ത്രി, സ്പഷ്യല്‍ കമ്മീഷണര്‍,എസ് പി വിജിലന്‍സ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പുന:സ്ഥാപിക്കുമ്പോള്‍ ആകെത്തൂക്കവും സ്വര്‍ണ്ണത്തിന്റെ അളവും വര്‍ധിക്കുകയാണ് ഉണ്ടായത്.
ദേവസ്വത്തിന് ഒരു രൂപ യുടെ നഷ്ട്ടംപോലും ഉണ്ടായിട്ടില്ല.ഇതിനെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തിരുവാഭരണം കമ്മീഷണര്‍ ബഹു: കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.എന്നാല്‍ സെപ്റ്റംബര്‍ 20 ന് നടത്തുന്ന അയ്യപ്പ സംഗമത്തിനെ പൊളിക്കുവാന്‍ താങ്ങ് പീഠങ്ങള്‍ സ്വന്തം വീട്ടില്‍ വച്ചിട്ട് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഉണ്ട് എന്ന് ഉണ്ണിക്യഷ്ണന്‍ പോറ്റി സെപ്റ്റംബര്‍ 17ന് പ്രമുഖ മാധ്യമത്തില്‍ കൂടി വ്യാജ ആരോപണം ഉന്നയിക്കുന്നു.അയ്യപ്പ സംഗമത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ക്ഷണിച്ചില്ല എന്നതായിരിക്കാം കാരണം.അതില്‍ ഒരു ഗുഢാലോചനയും സംശയിക്കുന്നു.
തുടര്‍ന്നുള്ള അന്വേഷത്തില്‍ദേവസ്വം വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും താങ്ങ് പീഠങ്ങള്‍ കണ്ടെടുക്കുന്നു.അവിടം മുതലാണ് 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും നടത്തിയ മോഷണം പുറത്ത് വരുന്നത്.അയ്യപ്പ സംഗമത്തെ പൊളിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് വന്ന വ്യാജ ആരോപണം ഒടുവില്‍ പോറ്റിയ്ക്ക് തന്നെ വിനയായി മാറി.ഇതോടെ ബഹു:കോടതി ഞങ്ങളോട് 2019 ലെ ഫയലുകള്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ കൊടുത്ത ഫയലില്‍ നിന്നാണ് ബഹു:കോടതി 2019 ല്‍ നടന്ന ഈ വിഷയങ്ങളെല്ലാം കണ്ടെത്തുന്നത്.അന്ന് വരെ ഇത്തരം വിഷയങ്ങള്‍ പൊതു സമൂഹത്തിലോ മാധ്യമങ്ങളിലൊ ചര്‍ച്ചയോ വിവാദമോ ആയിരുന്നില്ല എന്നുള്ളത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.ബഹു:കോടതിയുടെ കണ്ടെത്തലിന് ശേഷം സര്‍ക്കാരും ഞങ്ങളുടെ ബോര്‍ഡും കോടതിയോട് ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ടകഠ അന്വേഷണം പ്രഖ്യാപിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ രാഷട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി സത്യസന്ധമായും സുതാര്യമായും പ്രവര്‍ത്തിക്കുകയും ഇത്തരം കാര്യങ്ങള്‍ പുറത്ത് വരാന്‍ നിമിത്തമായി മാറിയ ഞങ്ങളുടെ ബോര്‍ഡിനേയും ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ പെടുത്തുകയാണ്.
സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് മുന്‍ ബോര്‍ഡുകളുടെ ചെയ്തികളെ മറയ്ക്കാനാണ് എന്നാണ് വ്യഖ്യാനിക്കുന്നത്.സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ടത് ബോര്‍ഡ് പ്രസിഡന്റോ മെമ്പര്‍ മാരോ ആണോ.? അത് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതല്ലേ.?അതൊരു ഉദ്യോഗസ്ഥ വീഴ്ച്ചയല്ലേ..?കേവലം രണ്ട് വര്‍ഷത്തെ കാലാവധിയില്‍ വരുന്ന ബോര്‍ഡിന് വര്‍ഷാവര്‍ഷം ഇറങ്ങുന്ന നിരവധി കോടതി വിധികളെക്കുറിച്ച് എങ്ങനെ അറിയാനാണ്. ഡിപ്പാര്‍ട്ട്‌മെന്റ് നടപടിക്രമങ്ങളും ചട്ടങ്ങളും ആചാരങ്ങളും പാലിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിക്കണം എന്ന ഉത്തരവ് നല്‍കാനെ ബോര്‍ഡിന് കഴിയു. അത് കൃത്യമായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്.ഈ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തിരുവാഭരണം കമ്മീഷണര്‍ റെജിലാല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്പഷ്യല്‍ കമ്മീഷണറെ അറിയിച്ചില്ല എന്നൊതൊഴിച്ച് മറ്റൊരു തെറ്റും മന:പ്പൂര്‍വ്വം ചെയ്തിട്ടില്ല എന്നാണ് ബോര്‍ഡ് വിശ്വസിക്കുന്നത്.
കേവലം രണ്ട് വര്‍ഷത്തെ കാലാവധിയില്‍ വരുന്ന ബോര്‍ഡിന് ദേവസ്വം ഉദ്യോഗസ്ഥരും വിജിലന്‍സും തരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചേ തീരുമാനം എടുക്കാന്‍ കഴിയു.2024 ല്‍ ബോര്‍ഡ് ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെന്നെയിലേയ്ക്ക് കൊടുത്ത് വിടാന്‍ തീരുമാനിയ്ക്കുമ്പോള്‍ ഇത്തരം വിഷയങ്ങളെ സംബന്ധിച്ച ഒരു മുന്നറിവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായിട്ടല്ല മറ്റൊരാളുമായും നേരിട്ടോ അല്ലാതെയോ ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ലെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്.ആരെയെങ്കിലും സഹായിക്കാനാണെങ്കില്‍ ഇത്രയും ഉദ്യോഗസ്ഥന്‍മാരുടെ സാന്നിദ്ധ്യത്തില്‍ രേഖാമൂലം സുതാര്യമായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടോ?
.2019ലെ ഫയലുകള്‍ ബഹു: കോടതി ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങളുടെ ബോര്‍ഡല്ലേ ക്യത്യമായി ഹാജരാക്കിയത്.ടകഠ ആവശ്യപ്പെട്ട എല്ലാ രേഖകളും ഞങ്ങളുടെ ബോര്‍ഡ് തന്നെയല്ലേ ഉദ്യോഗസ്ഥരെകൊണ്ട് ഹാജരാക്കിപ്പിച്ചത്.ആരെയെങ്കിലും സഹായിക്കാനാണെങ്കില്‍ ഇതെല്ലാം ക്യത്യമായി ചെയ്യേണ്ടതുണ്ടോ?.മുകളില്‍ പറഞ്ഞ ചില വാദങ്ങള്‍ നിരത്തിയാണ് ഞങ്ങളെക്കൂടി ഇപ്പോള്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്.അത് അതിന്റെ വഴിയ്ക്ക് നടക്കട്ടെ..അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിന് മുന്നില്‍ കണ്ട അശുദ്ധി മാറ്റാന്‍ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്ത് തെറ്റ്.രക്തം വീണാലും അശുദ്ധി വന്നാലും അതവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതത്തിന്‍ വന്ന് പ്പെട്ടിരിക്കുന്ന ഈ വലിയ വിപത്തില്‍ പെടില്ലായിരുന്നു.എങ്കിലും ഭഗവാന് മുന്നിലെ അശുദ്ധി മാറ്റാന്‍ ശ്രമിച്ച കാര്യത്തില്‍ ഇപ്പോഴും പശ്ചാത്താപമില്ല.
ഞങ്ങളെക്കൂടി പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നവര്‍ക്കും അതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും യാതൊരു കുറ്റവും ചെയ്യാതെ ഞങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മനസ്സിലാകണമെങ്കില്‍ അതു സ്വന്തം ജീവിതത്തില്‍ വന്ന് ചേരണം.അങ്ങനെ ഒരു സ്ഥിതി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടേ..സ്വാമി ശരണം.
ps prasant in sit custody
















