pulimoottil

ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ട്രംപ് 200 ശതമാനം താരിഫ് പ്രഖ്യാചിച്ചതിനു പിന്നാലെ ഫാര്‍മ കമ്പനികളുടെ ഓഹരി കുത്തനെ ഇടിഞ്ഞു

ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ട്രംപ് 200 ശതമാനം താരിഫ് പ്രഖ്യാചിച്ചതിനു പിന്നാലെ ഫാര്‍മ കമ്പനികളുടെ ഓഹരി കുത്തനെ ഇടിഞ്ഞു

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനറിക് മരുന്നുകള്‍ക്കുളള നികുതി 200 ശതമാനമാക്കുമെന്നുള്ള പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയിലെ ഫാര്‍മസി കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

ഇന്ത്യയുടെ മൊത്തം ഓഹരി വിപണിയേയും കാര്യമായി ബാധിച്ചു. ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ഘട്ടംഘട്ടമായി 200 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താനുള്ള പ്ലാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഫാര്‍മ സൂചിക യാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഏകദേശം രണ്ടുശതമാനമാണ് ഇടിഞ്ഞത്. സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

ഇതിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളും നഷ്ടം നേരിട്ടു.ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്സ്. നിഫ്റ്റി 24,000 പോയിന്റില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.എണ്ണവില വര്‍ധന ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ ബാധിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിന് മുകളിലാണ്. ഉടന്‍ തന്നെ 100 ഡോളര്‍ കടന്നേക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് എണ്ണവില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. എണ്ണവില വര്‍ധന ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Shares of pharmaceutical companies plummeted after Trump announced a 200 percent tariff on imported generic drugs.

An average candidate; capable of demonstrating excellence with training.

Share Email
LATEST excelnclexrn
More Articles
Top