pulimoottil

ഒഹായോയില്‍ വെടിവെപ്പ്: പോലീസ് സാര്‍ജന്റും 13 കാരിയും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പ്രതിയും മരിച്ചു

ഒഹായോയില്‍ വെടിവെപ്പ്: പോലീസ് സാര്‍ജന്റും 13 കാരിയും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പ്രതിയും മരിച്ചു

ഓഹോയോ: അമേരിക്കയിലെ ഒഹായോയില്‍ നടന്ന വെടിവെപ്പില്‍ ഒരു പൊലീസ് സാര്‍ജന്റും 13 വയസുകാരിയും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിയും മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ച രാത്രി 9.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവെപ്പ് നടക്കുന്നതായി കാട്ടി ലഭിച്ച അടിയന്തര ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് റിറ്റ്മാനിലെ ഒരു വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ ഉടന്‍ തന്നെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വെയ്ന്‍ കൗണ്ടി, മെഡിന കൗണ്ടി ഷെരീഫ് ഓഫീസുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ക്ലീവ്ലന്‍ഡിന് തെക്കായി ഏകദേശം 45 മൈല്‍ അകലെയാണ് റിറ്റ്മാന്‍ . സംഭവത്തില്‍ റിറ്റ്മാന്‍ പൊലീസ് വകുപ്പില്‍ 10 വര്‍ഷമായി സേവനമനുഷ്ഠിച്ചിരുന്ന സര്‍ജന്റ് സ്‌കോട്ട് റീസ് കൊല്ലപ്പെട്ടു.
ക്രിസ്റ്റിന്‍ മക്വില്യംസ് (44), മക്കിന്‍ലി മക്വില്യംസ് (13) എന്നിവരെയും സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.പ്രതിയായ 39 വയസുള്ള ബ്രാന്‍ഡന്‍ ഫസേക്കാസ് എന്നയാളായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും സംഭവത്തില്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

മെഡിന കൗണ്ടി ഷെരീഫ് ഓഫീസിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരെ പ്രഥമീക ചികിത്സ നല്കിയശേഷം ഡിസ്ചാര്‍ജ് ചെയ്തു. വെയ്ന്‍ കൗണ്ടി ഷെരീഫ് ഓഫീസിന്റെ ഒരു പോലീസ് നായയ്ക്കും വെടിയേറ്റു. ഗുരുതരാവസ്ഥയില്‍ ചികിത്സ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ച് ഒഹായോ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു.

Shooting in Ohio: Three people, including a police sergeant and a 13-year-old girl, killed; suspect also dead.

Share Email
LATEST excelnclexrn
Top