swayamvara
pulimoottil

ടെക്‌സാസിലെ ഹാരീസ് കൗണ്ടി ജയിലില്‍ എഐ കാമറകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി അധികൃതര്‍

ടെക്‌സാസിലെ ഹാരീസ് കൗണ്ടി ജയിലില്‍ എഐ കാമറകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി അധികൃതര്‍

ടെക്‌സാസ്: ടെക്‌സാസിലെ ഹാരീസ് കൗണ്ടി ജയിലില്‍ എഐ കാമറകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി അധികൃതര്‍. തടവുകാരെ കൂടുതല്‍ ഫലപ്രദമായി നിരീക്ഷിക്കുക, ആരോഗ്യ അടിയന്തരാവസ്ഥകള്‍ അതിവേഗം തിരിച്ചറിയുക, ജയില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി എഐ സജ്ജീകരണമുള്ള ക്യാമറ സംവിധാനങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ നിന്ന് വിശദാംശങ്ങള്‍ ക്ഷണിച്ചുകൊണ്ട് കൗണ്ടി അധികൃതര്‍ ‘റിക്വസ്റ്റ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കി.

എഐ അധിഷ്ഠിത ക്യാമറകള്‍ തടവുകാരുടെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാല്‍ ഉടന്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ഇത് പ്രാഥമിക പഠനഘട്ടം മാത്രമാണെന്നും സാങ്കേതികവിദ്യ വാങ്ങാന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.തടവുകാരുടെ മരണങ്ങള്‍, ജീവനക്കാരുടെ കുറവ്, ജയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വര്‍ഷങ്ങളായി ഹാരിസ് കൗണ്ടി ജയില്‍ വിമര്‍ശനം നേരിട്ടിരുന്നു. അടുത്തിടെയാണ് ടെക്‌സസ് കമ്മീഷന്‍ ഓണ്‍ ജയില്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് ജയില്‍ വീണ്ടും അംഗീകാരം നേടിയത്. ഈ പശ്ചാത്തലത്തിലാണ് പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരിശോധിക്കുന്നത്.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കോറം എഐ കമ്പനിയുടെ സിഇഒ അശേഷ് ജെയിന്‍ പറയുന്നതനുസരിച്ച്, എഐ ക്യാമറകള്‍ ജയില്‍ ജീവനക്കാരെ പകരംവയ്ക്കാനല്ല, മറിച്ച് അവര്‍ക്ക് സഹായകമാകാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ ഭാഗങ്ങളും എല്ലാ സമയത്തും മനുഷ്യര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയില്ലെങ്കിലും എഐ ക്യാമറകള്‍ക്ക് തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ കഴിയും. കൂടാതെ, ഒരു തടവുകാരന്‍ ദിവസത്തില്‍ ജയിലിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സഞ്ചരിച്ചുവെന്നതിന്റെ പൂര്‍ണ വിവരങ്ങളും ഈ സംവിധാനത്തിന് പുനര്‍നിര്‍മിച്ച് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Authorities are moving to install AI cameras at the Harris County Jail in Texas.

Share Email
LATEST excelnclexrn
More Articles
Top