pulimoottil

‘അമ്മ’യെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല, ബൈലോയിൽ ഇല്ലാത്ത അഡ്ഹോക്ക് കമ്മിറ്റി എങ്ങനെ വന്നു, ചോദ്യങ്ങളുമായി ശ്വേത മേനോൻ

‘അമ്മ’യെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല, ബൈലോയിൽ ഇല്ലാത്ത അഡ്ഹോക്ക് കമ്മിറ്റി എങ്ങനെ വന്നു, ചോദ്യങ്ങളുമായി ശ്വേത മേനോൻ

അമ്മ സംഘടനയെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുൻ പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. വിവാദങ്ങളിൽ താൻ നിശബ്ദത പാലിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതിയെങ്കിലും, ആ മൗനത്തെ സ്ഥാപിത താല്പര്യക്കാർ സംഘടനയെ അട്ടിമറിക്കാൻ ഉപയോഗിക്കുകയാണെന്ന് ശ്വേത ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. സംഘടനയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം കൈനീട്ടം അടക്കമുള്ള എല്ലാ കാര്യങ്ങളും മുടങ്ങാതെ കൃത്യമായി നടന്നു വരുന്നുണ്ട്. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. ഇതിനൊപ്പം സംഘടനയുടെ അഡ് ഹോക്ക് കമ്മിറ്റിക്കെതിരെ ശക്തമായ ചോദ്യങ്ങളും താരം ഉയർത്തിയിട്ടുണ്ട്. അമ്മയുടെ ബൈലോയിൽ ഇല്ലാത്ത ഒരു സമിതി എങ്ങനെയാണ് നിലനിൽക്കുകയെന്ന് ശ്വേത ചോദിച്ചു.

ശ്വേതയുടെ വാക്കുകൾ

ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് AMMAയ്ക്ക് വേണ്ടിയായിരുന്നു. I thought that if i keep quiet, the controversies surrounding AMMA will end. But since my reputation is being continuously targeted & tarnished… എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല. Today they’re saying that ഞാൻ ജനങ്ങളെ വഞ്ചിച്ചു… AMMAയെ അനാഥമാക്കി… എന്ന്.No. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. AMMAയെ അനാഥമാക്കിയിട്ടുമില്ല. 21.06.2026-ന് നടന്ന AMMA Annual General Body Meeting-ൽ, ഞങ്ങളുടെ കമ്മിറ്റി രാജിവെക്കണം എന്ന pre-planned agenda-യുമായിട്ടാണ് ചിലർ (10-15 members of AMMA to be exact) ആ മീറ്റിംഗിലേക്ക് വന്നത്. അവർ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ഒരു pre-printed resolution തയ്യാറാക്കി വിതരണം ചെയ്തു. They had many baseless accusations against Executive Committee in that. And we had clear, fact-based, legally sound answers to each and every one of their allegations. ആ resolution എനിക്ക് കൈമാറിയെങ്കിലും, AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ resolution-പാസ്സായിട്ടുമില്ല , അതിന് യാതൊരു നിയമബലവുമില്ല. Today, they’re claiming that General Body-യുടെ തീരുമാനമാണ് Ad-Hoc കമ്മിറ്റി എന്ന്. I want to ask them this- – AMMAയുടെ By-law-ൽ എവിടെയാണ് Ad-Hoc കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?- By-law-ൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്? By-law വളരെ വ്യക്തമായി പറയുന്നുണ്ട്…… ഒരു കമ്മിറ്റി പൂർണ്ണമായും officially രാജി വെച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? How come these vested interests are dictating a different rule to us? As per AMMA’s bylaws, there can only be one Committee, and that is our Committee, which should continue until the next election is conducted and a new Committee is formed (as per General Body’s decision).So Anyone else claiming to be an Ad-Hoc Committee is illegitimate and is clearly misleading the members of AMMA.AMMA ഒരു charity organization ആണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്.AGM കഴിഞ്ഞ് till date, AMMAയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. July 1st ന് നൽകേണ്ട കൈനീട്ടം ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, Medical Insurance… ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട് എന്റെ silence മുതലെടുത്ത് AMMA യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില vested interests AMMAയെ hijack ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ AMMAയെ hijack ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല. എന്ന് സ്വന്തം ശ്വേത മേനോൻ AMMA- President

Share Email
LATEST excelnclexrn
More Articles
Top