pulimoottil

ഡാളസില്‍ സ്പാനിഷ് താണ്ഡവം: ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

ഡാളസില്‍ സ്പാനിഷ് താണ്ഡവം: ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

ഡാളസ്: ലോകകപ്പ് ഫുട്‌ബോള്‍ ആദ്യസെമിയില്‍ സ്പാനിഷ് രാണ്ഡവം. കിരീടം സ്വന്തമാക്കുമെന്നു കൂടുതല്‍ ആളുകളും പ്രവചിച്ച ഫ്രാന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപപെടുത്തിയാണ് സ്‌പെയന്‍ ലോകകപ്പ് ഫൈനലില്‍ ഇടം നേടിയത്. ഡാളസില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനിനു വേണ്ടി മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. 25 വര്‍ഷത്തിനു ശേഷമാണ് സ്പെയിന്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ പന്തടക്കത്തില്‍ സ്‌പെയിനായിരുന്നു മുന്നില്‍ കുറുകിയ പാസുകള്‍ നല്കിയാണ് സ്പാനിഷ് പട മൈതാനത്ത് ഓടിക്കളിച്ചത്.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ലൂക്കാസ് ഡിഗ്നെ ലമിന്‍ യമാലിനെ ഫ്രാന്‍സ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്പെയിനിന് ലീഡ് നല്‍കി.രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്പെയിന്‍ ലീഡ് ഉയര്‍ത്തി.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് പ്രതിരോധത്തിന്റെ കുന്തമുനയായ സെന്റര്‍ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി. ഫ്രാന്ഡസിന്റെ ഗോള്‍വേട്ടക്കാരായ കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബലെ, മൈക്കല്‍ ഒലീസെ എന്നിവരെ തളച്ചിടുന്നതിനും സ്‌പെയിന്‍ വിജയിച്ചു.ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെ സ്പെയ്ന്‍ കലാശപ്പോരാട്ടത്തില്‍ നേരിടും.

spain beat france in fifa world cup semifial and enter to final match

Share Email
Top