pulimoottil

സ്പെയിൻ കാൽപന്തുകളിയിലെ രാജാക്കൻമാർ: കലാശ പോരാട്ടത്തിൽ അർജന്റീനയെ പരാജയപ്പെടത്തിയത് ഒരുഗോളിന്

സ്പെയിൻ കാൽപന്തുകളിയിലെ രാജാക്കൻമാർ: കലാശ പോരാട്ടത്തിൽ അർജന്റീനയെ പരാജയപ്പെടത്തിയത് ഒരുഗോളിന്

ന്യൂയോർക്ക്:  മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷി നിർത്തി സ്പെയിൻലോക ഫുട്ബോൾ രാജാക്കൻ മാർ.എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ​ഗോളാണ് സ്പെയിനു കിരീടം  സമ്മാനിച്ചത്.  

2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്പെയിനി‍ന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല. മത്സരത്തിൽ അർജന്റീന  നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്പെയിൻ കുലുങ്ങിയില്ല.

സ്പെയിൻ  – അർജന്റീന ലോകകപ്പ് ഫൈനലിന്റെ  മുഴുവൻ സമയവും ഗോൾ രഹിത സമനിലയിലായിരുന്നു. മത്സരത്തിന്റ തുടക്കം  മുതൽ ആക്രമിച്ച് കളിച്ച സ്‌പെയിനായിരുന്നു ബോൾ പൊസിഷനിൽ മുന്നിൽ  

എൻസോ ഫെർണാണ്ടസ് ചുവപ്പുകാർ ഡ് കണ്ട് പുറത്തായന് അർജന്റീനയ്ക്ക് കനത്ത തിരിച്ചടി ആയി. 90.+ 6-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് സ്പാനിഷ് താരം ലമീൻ യമാൽ  മികച്ച ഷോട്ട് എടുത്തെങ്കിലും അർജന്റിനിയൻ ഗോളി തടുത്തിട്ടു. ഇതോടെ കളി അധിക സമയത്തിലേക്ക് നീങ്ങി.

61ാം മിനിറ്റിൽ ഫെറാൻ ടോറസും പെഡ്രിയും പകരക്കാരായി സ്പാനിഷ് നിരയിൽ എത്തി. ഒയർസബാലും ഫാബിയൻ റൂയീസുമാണ് കളം വിട്ടത്. 63ാം മിനിറ്റിൽ ഓൽമോയുടെ ലോങ് റേഞ്ച് ​ഗോൾ ശ്രമം എമി മാർട്ടിനസിന്റെ ദേഹത്ത് തട്ടി അത് കോർണറായി. തൊട്ടുപിന്നാലെ യമാലിന്റെ ഒരു ക്രോസ്  അർജന്റീന പ്രതിരോധം കോർണർ വഴങ്ങി ഇല്ലാതാക്കി. പിന്നാലെ വീണ്ടും സ്പാനിഷ് ആക്രമണം. അതും കോർണറായി. യമാലിന്റെ മറ്റൊരു അപകടം വിതച്ച പാസ്. ഫെറാൻ ടോറസ് ബോക്സിനു തൊട്ടടുത്തു നിന്നു ഹെഡ്ഡ് ചെയ്തു വലയിലാക്കാൻ നോക്കിയെങ്കിലും എമി വീണ്ടും രക്ഷകനായി.

രണ്ടാം പകുതിയിൽ റൊമേറോ, റോഡ്രിഗോ ഡി പോള്‍ എന്നിവരെ അര്‍ജന്റീന പിന്‍വലിച്ചു. പകരം ഫകുണ്ടോ മെദിനയും ജൂലിയാനോ സിമിയോണിയും കളത്തിലെത്തി. പിന്നാലെ മികേൽ മെറീനോ നിക്കോ വില്ല്യംസ് എന്നിവരെ സ്പെയിൻ ഇറക്കി. ഡാനി ഓൽമോ, ബയ്ന എന്നിവരാണ് കളം വിട്ടത്. 76ാം മിനിറ്റിൽ പെഡ്രി ബോക്സിനു തൊട്ടു വക്കത്തു നിന്നു തൊടുത്ത ഷോട്ട് എമിയുടെ കൈയിൽ. പിന്നാലെ യമാലിന്റെ അപകടകരമായ മുന്നേറ്റം. തൊട്ടുപിന്നാലെ കുബാർസിയുടെ ഒരു ​ഗോൾ ശ്രമവും എമി തട്ടിയകറ്റി.

മത്സരം 80 മിനിറ്റ് പിന്നിട്ടതിനു പിന്നാലെ നിക്കോ വില്ല്യംസിന്റെ ബോക്സിൽ നിന്നുള്ള ഒരു ക്രോസ് ​ഗോളാക്കാനുള്ള ലപ്പോർട്ടിന്റെ ശ്രമവും എമി മാർട്ടിനസ് നിഷ്ഫലമാക്കി. 82ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിനു അനാവശ്യമായി ഡൈവ് ചെയ്തതിനു മഞ്ഞ കാർഡ് കിട്ടി. 86ാം മിനിറ്റിൽ മെറീനോയുടെ ഒരു ​മികച്ച പാസ് കിട്ടിയെങ്കിലും ഫെറാൻ‌ ടോറസിന്റെ ഷോട്ട് പുറത്തേക്ക് പോയി. ഇതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

Spain, the kings of football: Defeated Argentina by a single goal in the final showdown.

Share Email
LATEST excelnclexrn
More Articles
Top