Caritas hospital

ബ്രിട്ടണിലെ യു.എസ്. വ്യോമതാവളത്തിന് സമീപം സ്ഫോടകവസ്തു സാന്നിധ്യം; പ്രദേശവാസികളെ ഒഴിപ്പിച്ചു, ഒന്നിലധികം അറസ്റ്റെന്ന് സൂചന

ബ്രിട്ടണിലെ യു.എസ്. വ്യോമതാവളത്തിന് സമീപം സ്ഫോടകവസ്തു സാന്നിധ്യം; പ്രദേശവാസികളെ ഒഴിപ്പിച്ചു, ഒന്നിലധികം അറസ്റ്റെന്ന് സൂചന
Share Email

ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്സ് (RAF) ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചു. ഗ്ലോസ്റ്റർഷയർ കൗണ്ടിയിലെ വെൽഫോർഡ് ഗ്രാമത്തിലുള്ള നിരവധി വീടുകളിലെ താമസക്കാരെ തൊട്ടടുത്തുള്ള ലെഷർ സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.

കനത്ത ബോംബർ വിമാനങ്ങൾക്കായി യു.എസ്. എയർഫോഴ്‌സ് ഉപയോഗിക്കുന്ന കേന്ദ്രമാണ് ആർ.എ.എഫ്. ഫെയർഫോർഡ്. ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്ക പരിമിതമായ വ്യോമാക്രമണങ്ങൾക്കായി ഈ താവളം ഉപയോഗിച്ചിരുന്നു. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഫെയർഫോർഡ് വ്യോമതാവളം ഉപയോഗിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിരുന്നു.

സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ സ്ഥലത്തെത്തി നിരവധി വാഹനങ്ങൾ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നിലവിൽ കനത്ത സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാണെന്ന് ഗ്ലോസ്റ്റർഷയർ പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ളവരുടെ നടപടികൾക്ക് വ്യോമതാവളവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Share Email
LATEST excelnclexrn
More Articles
Top