pulimoottil

വിഴിഞ്ഞത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി  ഓഹരി കൈ മാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണം:മുഖ്യമന്ത്രി

വിഴിഞ്ഞത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി  ഓഹരി കൈ മാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണം:മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്  വിദേശ നിക്ഷേപം സ്വീകരിക്കു ന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ  സർക്കാരിന്റെ മുൻകൂർ അനുമതി യില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും, അത്തരം നീക്കങ്ങൾ ക്ക്  നിയമസാധുതയും ഉണ്ടാകില്ലെന്നും ചോദ്യോത്തരവേളയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. 

ആഗോള കപ്പൽ ഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും അദാനി പോർട്സും തമ്മിൽ 49 ശതമാനം ഓഹരികൾ കൈമാറാൻ ധാരണയിലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വിദേശ നിക്ഷേപ നീക്കത്തെക്കുറിച്ച് സർക്കാരിന് ഇതുവരെ ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പും ഷിപ്പിങ് കോർപ്പറേഷനുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.  തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായക മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് വ്യക്തമായ പങ്കാളിത്തമുള്ളതാണെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതിനാൽത്തന്നെ ഇത്തരം വൻ തോതിലുള്ള നിക്ഷേപങ്ങൾക്കും പങ്കാളിത്തങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

State government’s approval is required for share transfer to accept foreign investment in Vizhinjam: Chief Minister

Share Email
LATEST excelnclexrn
Top