pulimoottil

സുജാ തോമസിന് നഴ്‌സിംഗ് പ്രൊഫെഷനിലെ ഏറ്റവും ഉന്നത പദവിയായ എഫ്എഎഎന്‍

സുജാ തോമസിന് നഴ്‌സിംഗ് പ്രൊഫെഷനിലെ ഏറ്റവും ഉന്നത പദവിയായ എഫ്എഎഎന്‍

പോള്‍ ഡി പനക്കല്‍

ആരോഗ്യ രംഗത്ത്, നഴ്‌സിംഗ് വഴി ഏറ്റവും അധികം സംഭാവനചെയ്ത നേതാക്കളുടെ സ്ഥാപനമായ അമേരിക്കന്‍ അക്കാദമി ഓഫ്നഴ്‌സിങ്ങില്‍ മലയാളി അമേരിക്കന്‍ നഴ്‌സ് സുജ തോമസിനെ ഫെല്ലോആയി തെരഞ്ഞെടുത്തു. ആരോഗ്യ നയംമുന്നോട്ട്‌കൊണ്ടുപോകുന്നതിനും ആരോഗ്യ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുംനൂതനാശയങ്ങളിലൂടെയും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നേതൃത്വത്തിലൂടെയും നഴ്‌സിംഗ്ശാ സ്ത്രത്തെശക്തി പ്പെടുത്തുന്നതിനുമായി നഴ്‌സിംഗ് പ്രൊഫെഷനിലെ ഏറ്റവുംപ്രഗത്ഭരായവരെ ഒരുമിച്ചു കൊണ്ടുവരുന്ന അക്കാദമി അംഗത്വംനഴ്‌സിങ്ങില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായാണ്കണക്കാക്കപ്പെടുന്നത്.

ആള്‍ബനിയിലെ സാമുവേല്‍ സ്ട്രാട്ടന്‍ വി എമെഡിക്കല്‍ സെന്ററിലെ ക്ലിനിക്കല്‍ ലീഡും നഴ്‌സിംഗ്അഡ്മിനിസ്‌ട്രേറ്ററുമായ സുജ തോമസിന്റെ നേതൃത്വം ജോലിസ്ഥലത്തുമാത്രം ഒതുങ്ങിനില്‍ക്കുകയായിരുന്നില്ല. അമേരിക്കയ്ക്കു പുറത്തുപഠിച്ച നഴ്‌സുമാരുടെ യോഗ്യത പരിശോധിച്ച്, സാധൂകരിച്ചുസാക്ഷ്യപ്പെടുത്തുന്ന സിജിഎഫ്എന്‍എസ് ഇന്റര്‍നാഷണല്‍ എന്നപേരില്‍ ലോകം മുഴുവനും അറിയപ്പെട്ടിരുന്ന, ഇപ്പോള്‍ ട്രുമെരിറ്റ്എന്ന സംഘടനയുടെ ട്രസ്റ്റി, സി ജി എഫ് എന്‍ എസ് അലയന്‍സ്അഡൈ്വസറി ബോര്‍ഡ് ചെയര്‍ എന്നീ ഉയര്‍ന്ന നേതൃ പദവികളില്‍ആഗോള നഴ്‌സിംഗ് ജീവനക്കാരുടെ വികാസത്തിനും നഴ്‌സുമാരുടെനൈതികമായ നിയമന പ്രക്രിയയ്ക്കും നിയമന നിലവാരത്തിനുമുള്ളതീരുമാനങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരുപരിണാമ നേതാവാണ് സുജ.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ്അമേരിക്കയുടെ പ്രസിഡന്റ് ആയി അമേരിക്കയിലുടനീളമുള്ള ഇന്ത്യന്‍വംശക്കാരായ നഴ്‌സുമാരെ ഒരു ദേശീയ സംഘടനയുടെ കുടക്കീഴില്‍കൊണ്ടുവന്ന് നഴ്‌സിംഗ് ജോലിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ച് ആപ്രൊഫെഷനെ കൂടുതല്‍ വിശിഷ്ടമാക്കുന്നതിനു കാരണഭൂതയായിട്ടുണ്ട്അവര്‍. ഒരു നഴ്‌സ് ലീഡറിന്റെ ഉത്തരവാദിത്വം തന്റെ പ്രവൃത്തിമണ്ഡലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാകരുത്. ഈ ആശയത്തിന്റെസാക്ഷാല്‍ക്കാരമാണ് ദേശീയമായും അന്തര്‌ദേശീയമായുംനഴ്‌സിങ്ങിന്റെ ഉന്നത സ്രേണിയിലെ സുജയുടെ ഭാഗഭാഗിത്വം.അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന യോഗ്യതയുള്ളനഴ്‌സുമാര്‍ക്കുള്ള സഹായത്തിലും നഴ്‌സുമാര്‍ക്ക് നേതൃസ്ഥാനങ്ങളിലേക്ക് ഉയരുന്നതിന് മാര്‍ഗ്ഗങ്ങ്ള്‍ തുറക്കുന്നത്തിലുംപ്രൊഫെഷന്റെ അഭിവൃദ്ധിയിലും ഊന്നിക്കൊണ്ടുള്ള തന്റെശ്രമങ്ങളുടെ ഫലമാണ് അമേരിക്കന്‍ അക്കാദമിയുടെ ഈഅംഗീകാരമെന്ന് സുജ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരെ ഒരു കുടക്കീഴില്‍കൊണ്ടുവന്ന് അവരെ പ്രതിനിധീകരിക്കുന്ന സ്വരമായിഅമേരിക്കയിലെ ഏറ്റവും വലിയ അമേരിക്കന്‍ നഴ്‌സസ്അസോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌നൈന എന്ന പേരിലറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ്ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക. ആ സംഘടനയുടെപ്രെസിഡന്റായി പ്രവര്‍ത്തിക്കുക വഴി ഇന്ത്യന്‍ നഴ്‌സുമാരുടെസ്വാധീനം അഭിമാനപുരസ്സരം ദേശീയ നയനിര്‍മ്മാണങ്ങളില്‍പങ്കുവയ്ക്കുന്നതിന് സുജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെനഴ്‌സുമാരുടെ ഏറ്റവും ശക്തമായ അമേരിക്കന്‍ നഴ്‌സസ്അസോസിയേഷനും (അചഅ) സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും (ഇഉഇ)ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക്അടിസ്ഥാനപരമായ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിജ്ഞാനംദേശവ്യാപകമായി നല്‍കുന്നതിന് സുജയുടെ നേതൃത്വത്തിലൂടെകഴിഞ്ഞത് ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയെ ഉന്നതതലങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായിരുന്നു.

നഴ്‌സിംഗ് പ്രാക്ടിസിന്റെ മാനദണ്ഡം വര്‍ധിപ്പിച്ച്, ഉന്നതനിലവാരത്തെക്കുറിച്ചുള്ള നഴ്‌സുമാരുടെ അവബോധത്തില്‍ ആവേശംപകര്‍ന്ന് ആരോഗ്യ പുരോഗമനത്തിന് അനുസൃതമായ ചികില്‌സാകഴിവുകളെ മെച്ചപ്പെടുത്താനും സുരക്ഷിതമായ പ്രവൃത്തിപരിസരം ഉറപ്പുവരുത്തുന്നതിനും നഴ്‌സസ് അസോസിയേഷനുകള്‍ ചെയ്യുന്ന ശ്രമങ്ങളെ കുറിച്ച് അമേരിക്കയിലുടനീളമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ശാക്തീകരണം നല്‍കാന്‍ നൈനയുടെ നേതൃത്വത്തിലൂടെ സുജ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്.

മംഗലാപുരം ഫാ. മുള്ളേഴ്സ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബാച്ചലേഴ്സ് ഡിഗ്രിയുമായി അമേരിക്കയില്‍ വന്ന സുജ, അമേരിക്ക തുറന്നു നല്‍കിയ അവസരങ്ങളെ ആവേശത്തോടെ ആശ്ലേഷിച്ചു, ജോലിക്കും കുടുംബിനി ധര്‍മ്മത്തിനും ഒട്ടും വിട്ടുവീഴ്ചയില്ലാതെ മുന്നേറുകയായിരുന്നു. ന്യൂ യോര്‍ക്ക് ട്രോയിലെ റസ്സല്‍ സേജ് കോളേജില്‍ നിന്ന് നഴ്‌സിങ്ങില്‍ മാസ്റ്റേഴ്‌സും അഡള്‍ട്ജെറോന്റോളോജിയില്‍ പോസ്റ്റ് മാസ്റ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. തുടര്‍ന്ന് മിന്നെസോട്ട മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിവഴി വൂണ്ട്, ഓസ്റ്റമി, കോണ്ടിനെന്‍സ് നഴ്‌സ് ആയി. പിന്നീട് അമേരിക്കന്‍ നാഷണല്‍ ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ്
പരീക്ഷയും എടുത്തു. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുകേഷനിലും ആള്‍ബനിയിലെ മാറിയ കോളേജിലും ആഡ്ജങ്ക്റ്റ്ഫാക്കല്‍റ്റിയായി ഇപ്പോഴും സുജ നഴ്‌സിങ്ങിലേക്ക് യുവജനങ്ങളെ വാര്‍ക്കുന്നതില്‍ പങ്കു വഹിക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ബഫാലോസ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ഇപ്പോള്‍ പിഎച്ഡിക്ക് പുരോഗമിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് 2025-ന്റെ അവാര്‍ഡ് ഓഫ്എക്‌സലന്‌സ് – വുമെന്‍ ലീഡര്ഷിപ്, കേരളം സെന്റര്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‌സ് ഇന്‍ നഴ്‌സിംഗ് ലീഡര്ഷിപ്, പെന്‍സില്‍വേനിയഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസഷണ്, സാന്‍ അന്റോണിയോ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, വെര്‍ജീനിയഇന്ത്യന്‍ ന ഴ്‌സസ് അസോസിയേഷന്‍ എന്നിവയുടെ പുരസ്‌കാരം, ഏഷ്യാനെറ്റ് ഹെല്‍ത് കെയര്‍ എക്‌സെല്ലെന്‍സ് അവാര്‍ഡ്, നൈന
ലീഡര്ഷിപ് അവാര്‍ഡ്, എന്നിവ സുജ തോമസിന് ലഭിച്ച പുരസ്‌കാരങ്ങളിലുള്‍പ്പെടുന്നു. കൂടാതെ ടൌണ്‍ ഓഫ് ഹെമ്പ്സ്റ്റഡ്,ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ഭരണകൂടങ്ങളില്‍ നിന്നുള്ള വിളംബരങ്ങളുംസുജയ്ക്ക് ലഭിച്ചിട്ടുണ്ട്.


ഇന്ത്യ, ഫിലിപ്പീന്‍സ്, നൈജീരിയ തുടങ്ങിയ ാമറവ്യമവരുമാനമുള്ള രാജ്യങ്ങളില്‍ നിന്നെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിലേക്കുകുടിയേറാന്‍ ആഗ്രഹിക്കുന്ന നഴ്സുമാരെ അവരുടെ വിജയത്തിനാവശ്യമായ അറിവും കഴിവും വര്‍ധിപ്പിക്കുന്നതിന്കൂടുതല്‍ സംഭാവനകള്‍ ഇനിയും ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷ സൂക്ഷിക്കുന്ന സുജ ഭര്‍ത്താവ് പീറ്റര്‍ തോമസ്, മക്കള്‍ അമല്‍,ആന്‍ഡ്രിയ എന്നിവരോടൊപ്പം ന്യൂ യോര്‍ക്ക് തലസ്ഥാന നഗരിയായആള്‍ബനിയില്‍ താമസിക്കുന്നു.

Suja Thomas has achieved FAAN, the highest distinction in the nursing profession.

Share Email
Top