ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ 12 കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ബ്രോങ്ക്‌സിലെ മൗണ്ട് ഈഡനില്‍ 12-കാരനായ ജേക്കബ് ഫ്രെയ്റ്റനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ 45-കാരനായ വില്യം ഫെററെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകിട്ടാണ് ജേക്കബ് ഫ്രെയ്റ്റസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പുരുഷന്മാര്‍ക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
എലിയറ്റ് പ്ലേസിലെ ഒരു വ്യാപാര സ്ഥാപനത്തിനു മുന്നില്‍ നടന്ന തര്‍ക്കത്തിനൊടുവിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിന് തൊട്ടുമുമ്പ് ജേക്കബ് തന്റെ സൈക്കിളിനരികില്‍ നില്‍ക്കുന്നതും പിന്നാലെ ഒരാള്‍ വെടിയുതിര്‍ക്കുന്നതും സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.ഫെറര്‍ക്കെതിരെ രണ്ടാംനില കൊലപാതകം, രണ്ടാംനില കൊലപാതകശ്രമം, ഒന്നാംനില നരഹത്യ എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.കൊല്ലപ്പെട്ട ജേക്കബ് ഏറെ സ്‌നേഹസമ്പന്നനായിരുന്നുവെന്നു അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു
ജേക്കബിനു വെടിയേറ്റ സ്ഥലത്ത് ജേക്കബിന്റെ സ്മരണയ്ക്കായി പൂക്കളും മെഴുകുതിരികളും അര്‍പ്പിച്ച് നാട്ടുകാര്‍ സ്മാരകം ഒരുക്കിയിട്ടുണ്ട്. അനധികൃതമായി തോക്കുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യുണൈറ്റഡ് ബോഡേഗാസ് ഓഫ് അമേരിക്ക നിയമനിര്‍മാതാക്കളോട് ആവശ്യപ്പെട്ടു
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്രാന്‍ മംദാനിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജേക്കബിന്റെ കുടുംബ ത്തോടൊപ്പമാണ് ഞങ്ങളുടെ ചിന്തകള്‍. ഈ ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക എന്നത് എന്‍.വൈ.പി.ഡിയുടെയും നഗരഭരണത്തിന്റെയും പ്രധാന മുന്‍ഗണനയാണ്. അതോടൊപ്പം ഇത്തരം ദുരന്തങ്ങള്‍ സമൂഹത്തിന് സാധാരണ സംഭവങ്ങളായി മാറാതിരിക്കാനും ശ്രദ്ധിക്കണം,’ മേയര്‍ പറഞ്ഞു.
Suspect arrested in the case of the fatal shooting of a 12-year-old in New York.
















