തിരുവനന്തപുരം: വിയറ്റ്‌നാമില്‍ ബോട്ടപക ടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ മുംബെയിലെത്തിച്ച മൃതദേഹം അവിടെ നിന്നുമാണ് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ചത്. വിയറ്റ്നാമിലു ണ്ടായ ബോട്ട് അപകടത്തില്‍ കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി പത്തോടെ മുബൈ വിമാനത്താ വളത്തില്‍ എത്തിച്ച മൃതദേഹം തുടര്‍ന്നു മുംബൈയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. മന്ത്രിമാരായ സി.പി ജോൺ പി.സി വിഷ്ണുനാഥ് എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചു. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കരയിലെ വസതിയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ നോര്‍ക്ക ഏകോപിപ്പിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിയറ്റ്‌നാമില്‍ ഉണ്ടായ അഅപകടത്തില്‍ ആകെ 15 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. മരിച്ചവരില്‍ 13 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. 17 വിനോദസഞ്ചാരികളും നാല് ബോട്ട് ജീവനക്കാരും ഉള്‍പ്പെടെ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്.കടല്‍ക്ഷോഭം, മോശം കാലാവസ്ഥ, ബോട്ടിലെ സാങ്കേതിക തകരാര്‍ എന്നിവയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
The bodies of the Malayalis who died in a boat accident in Vietnam will be brought to Trivandrum today.
















