കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകട മേഖലയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് സന്ദര്‍ശനത്തിനെത്തും. അപകടത്തില്‍പ്പെട്ട് കാണാതായ കരാര്‍ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചലിന്റെ ഭാഗമായി കെടാവര്‍ നായ്ക്കളെ എത്തിക്കും. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ചികിത്സയില്‍ തുടരുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.നിിലവില്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.
ഇന്നലെ രാവിലെ 11 ഓയൊണ് കള്ളാടയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍, സുരക്ഷാ ജീവനക്കാര്‍, മേല്‍നോട്ട ചുമതലയിലുള്ള ജീവനക്കാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. അവശേഷിക്കുന്നവര്‍ക്കായുള്ള തെരച്ചിലാണ് തുടരുന്നത്. സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചുളിക്ക സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതീശ്വാസ ക്യാമ്പിലേക്ക് മാറ്റി.
The Chief Minister will visit the accident-prone area at Kalladi, Wayanad, today.
















