pulimoottil

സൈന്യം സജ്ജമാണ്.. പക്ഷേ ഇറാനെതിരേ വന്‍ സൈനീക നീക്കത്തിന് തീരുമാനമെടുത്തിട്ടില്ലെന്നു ട്രംപ്

സൈന്യം സജ്ജമാണ്.. പക്ഷേ ഇറാനെതിരേ വന്‍ സൈനീക നീക്കത്തിന് തീരുമാനമെടുത്തിട്ടില്ലെന്നു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം സര്‍വ്വ സജ്ജമാണെന്നും എന്നാല്‍ ഇറാനെതിരേ വന്‍ സൈനീക നീക്കത്തിനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെയുള്ള സൈനീക നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായുള്ള ര്‍ചച്ചകള്‍ കൂടുതല്‍ ഗൗരവത്തിലേക്ക് നീങ്ങുന്നുവെന്നും ട്രംപ് വ്യ്്ക്തമാക്കി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ട്രംപ്.

ദിവസങ്ങള്‍ കഴിയുന്തോറും ഇറാന്‍ കൂടുതല്‍ ഗൗരവത്തോടെയാണ് ചര്‍ച്ചകളെ സമീപിക്കുന്നത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്,’ ട്രംപ് പറഞ്ഞു.ഇറാനെതിരെ വലിയ സൈനിക നടപടി ആലോചിക്കുന്നതിനായി ട്രംപ് മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.സൈന്യം ഏത് നിമിഷവും നടപടിക്കായി പൂര്‍ണ സജ്ജമാണ്. എന്നാല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അതിന്റെ ഫലം എന്താകുമെന്ന് കാത്തിരിക്കുകയാണ്. കരാറിലെത്തുകയോ അല്ലെങ്കില്‍ കൂടുതല്‍ ശക്തമായ സൈനിക ആക്രമണം നേരിടുകയോ ചെയ്യേണ്ട സാഹചര്യമാണിപ്പോള്‍ ഇറാന്റെ മുന്നിലുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് തടയാനാണ് അമേരിക്ക സൈനിക നടപടി തുടരുന്നതെന്നാണ് വാഷിങ്ടണിന്റെ നിലപാട്.

അതേസമയം, അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.സൈനിക നടപടി ആരംഭിക്കാനുള്ള നിര്‍ണായക ഘട്ടം എന്തായിരിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ട്രംപ് തയ്യാറായില്ല.എന്നാല്‍, ഇറാന്‍ ആണവായുധം വികസിപ്പിക്കുന്ന ഘട്ടത്തിലെത്തുന്നതാണ് അമേരിക്കയുടെ ‘ചുവപ്പ് രേഖഎന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.ഇറാനെതിരെ ‘വിപുലമായ സൈനിക ആക്രമണം’ നടത്താനുള്ള സാധ്യത ട്രംപ് പരിഗണിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ഈ വിഷയത്തില്‍ ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തി. ആക്സിയോസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘വന്‍ ആക്രമണം’ പരിഗണിക്കുന്നതായി ട്രംപ് സൂചിപ്പിച്ചതായും പറയുന്നു.റഷ്യയും ചൈനയും ഇറാന് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന തന്റെ നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇറാനെ ഒരിക്കലും ആയുധങ്ങളാല്‍ സഹായിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും സമാനമായ ഉറപ്പാണ് നല്‍കിയിരിക്കുന്നത്. അവര്‍ പറഞ്ഞതു താന്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

The military is ready… but no decision has been made on a major military move against Iran, says Trump.

Share Email
LATEST excelnclexrn
More Articles
Top