pulimoottil

‘ഡയസ്‌പോറ’ കുരുക്കിലായ സി.എസ്.ഐ ചെന്നൈ ലോബിയുടെ ട്രേഡ്മാര്‍ക്കും ലോഗോയും നഷ്ടമായി

‘ഡയസ്‌പോറ’ കുരുക്കിലായ സി.എസ്.ഐ ചെന്നൈ ലോബിയുടെ ട്രേഡ്മാര്‍ക്കും ലോഗോയും നഷ്ടമായി

ഫ്‌ളേറിഡ: മലയാളികളായ സഭാപിതാക്കന്മാര്‍ വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത അമേരിക്കയിലെ സി.എസ്.ഐ സഭകളെ അധീനതയിലാക്കാനും വേരറുക്കാനുമുള്ള ചെന്നൈ ലോബിയുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. ഇവരുടെ ലോഗായും ട്രേഡ് മാര്‍ക്കും ബന്ധപ്പെട്ട ട്രേഡ് മാര്‍ക്ക് അധികൃതര്‍ റദ്ദാക്കിയതായാണ് വിവരം. അതേസമയം കേസു വഴക്കും ഭയന്ന് നാളെ നടക്കുന്ന ഇലക്ഷനില്‍ നോമിനേഷന്‍ സമര്‍പ്പിച്ചവര്‍ പിന്‍മാറുന്ന അവസ്ഥയില്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ആളുകളില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സഭയെ വിറ്റുകാശാക്കാനും ‘ഡയസ്‌പോറ ഡയോസീസ്’ എന്ന വ്യാജ അച്ചുതണ്ടിലൂടെ സാമ്പത്തിക ചൂഷണം നടത്താനും അനുവദിക്കില്ലെന്ന് വിശ്വാസികളും ശക്തമായ നിലപാടുടുത്തിട്ടുണ്ട്.

തമിഴ് അച്ചനെ മുന്നില്‍ നിര്‍ത്തി ഡാളസിലെ സഭ പിടിച്ചെടുക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്ക് കോടതി കയറ്റി മറുപടി നല്‍കിയ ചരിത്രമാണ് മലയാളി സഭാമക്കള്‍ക്കുള്ളത്. ഇതിന് പിന്നാലെ സഭയെ തകര്‍ക്കാന്‍ ചെന്നൈ ലോബിയുടെ ഏജന്റുമാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഓരോ കോണില്‍ നിന്നും ലഭിക്കുന്നത്.

ഈ ബുധനാഴ്ച (ജൂലൈ 22) നടത്താന്‍ നിശ്ചയിച്ചിരുന്ന ഇലക്ഷനും നോമിനേഷന്‍ നാടകങ്ങളും പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടു. ട്രേഡ് മാര്‍ക്ക്, ലോഗോ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഭയന്ന് നോമിനേഷന്‍ നല്‍കിയവര്‍ തന്നെ കൂട്ടത്തോടെ തടിതപ്പുകയാണ്. സഭയെ തകര്‍ക്കാന്‍ എത്തിയവരുടെ മീറ്റിംഗുകളോ കോണ്‍ഫറന്‍സുകളോ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കേസില്‍ കുടുങ്ങിയാല്‍ തങ്ങളുടെ ജീവിതവും ജോലി സാധ്യതകളും ഇല്ലാതാകുമെന്ന തിരിച്ചറിവ് എങ്ങും പടര്‍ന്നിരിക്കുകയാണ്.

ഫ്‌ളോറിഡയിലെ ഒരു ഫിഷ് മാര്‍ക്കറ്റിന് എതിര്‍വശം ഓഫീസ് തുറന്ന് സഭയുടെ കുത്തകാവകാശം ഉന്നയിക്കാന്‍ എത്തിയ രണ്ട് ഏജന്റുമാരുടെ ഭീഷണികള്‍ക്ക് മുന്നില്‍ മലയാളി വിശ്വാസികള്‍ മുട്ടുമടക്കില്ല. നാട്ടില്‍ നിന്നും തുക വാങ്ങി ‘വൈദികര്‍’ എന്ന വ്യാജ ലേബലില്‍ ആളുകളെ അമേരിക്കയിലേക്ക് കടത്താനും, കള്ളപ്പണം വെളുപ്പിക്കാനും വേണ്ടിയുള്ള മറയായിട്ടാണ് ഡയാറഒമറ ഡയോസീസിനെ ഇവര്‍ ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം.

ഇതിനിടെ ഇമിഗ്രേഷന്‍ നിയമ ലംഘനങ്ങള്‍ നിരീക്ഷണത്തിലാക്കുന്നതിനാല്‍ ആര്‍ 1 വിസക്കാരായ അച്ചന്മാര്‍ കുരുക്കിലാവുമത്രേ. തമിഴ് ലോബിയുടെ കൂടെയുള്ള ചില രൂപതാ അച്ചന്മാര്‍ ലോ സ്യൂട്ടിന്റെ ഭാഗമാകുന്നതോടെ ഇവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നഷ്ടപ്പെടാനും നാടുകടത്തപ്പെടാനും സാധ്യതയേറി. സസ്‌പെന്‍ഷനിലായി നാട്ടില്‍ പോകാതെ ചുറ്റിത്തിരിയുന്ന ഒരു വൈദികനെ രണ്ട് സഭകളുടെ വികാരിയായി നിയമിച്ച മോഡറേറ്ററുടെ നീക്കം അമേരിക്കന്‍ ലേബര്‍-ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. വിസിറ്റ് വിസയിലുള്ള ഒരാള്‍ക്ക് കോര്‍പ്പറേഷന്‍ തലപ്പത്ത് ഇരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ, ഈ അജ്ഞത മോഡറേറ്ററുടെ തന്നെ വിസ റദ്ദാക്കപ്പെടാന്‍ ഇടയാക്കും.

മലയാളി അച്ചന്മാരെ വിളിച്ച് ഭീഷണിപ്പെടുത്തലും സര്‍ട്ടിഫിക്കറ്റുകള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കലും വിനോദമാക്കിയ ചെന്നൈ ലോബിയുടെ കിങ്കരന്മാര്‍ക്ക് കനത്ത പ്രഹരമാണ് പ്രവാസി മലയാളി സഭാസ്‌നേഹികള്‍ നല്‍കിയിരിക്കുന്നത്. സഭയുടെ പാരമ്പര്യവും സ്വത്തുക്കളും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും, സഭയെ ചൂഷണം ചെയ്യാന്‍ വരുന്നവര്‍ വന്‍ വില നല്‍കേണ്ടി വരുമെന്നും ജനവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

കൂനന്‍ കുരിശ് സത്യത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് അമേരിക്കന്‍ മണ്ണില്‍ മലയാളി ഇടക വിശ്വാസികളുടെ അതിശക്തമായ പ്രതിഷേധാഗ്‌നി ഉയരുകയാണ്. മലയാളികളായ സഭാപിതാക്കന്മാര്‍ വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത അമേരിക്കയിലെ സി.എസ്.ഐ സഭകളെ ചെന്നൈ ലോബിയുടെ അധീനതയിലാക്കാനും വേരറുക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ മലയാളി സമൂഹം ഒന്നടങ്കം പോരാട്ടത്തിനിറങ്ങുന്നു. സഭയെ വിറ്റുകാശാക്കാനും ‘ഡയസ്‌പോറ ഡയോസീസ്’ എന്ന വ്യാജ അച്ചുതണ്ടിലൂടെ സാമ്പത്തിക ചൂഷണം നടത്താനും അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രവാസി വിശ്വാസികള്‍.

Trapped in the ‘Diaspora’ controversy, the CSI Chennai lobby loses its trademark and logo

Share Email
LATEST excelnclexrn
Top