നാദ വിസ്മയം തീര്‍ത്ത വാനം പാടി എസ് ജാനകിക്ക് ആദരാഞ്ജലികള്‍

നാദ വിസ്മയം തീര്‍ത്ത വാനം പാടി എസ് ജാനകിക്ക് ആദരാഞ്ജലികള്‍

ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍

നാദ വിസ്മയം തെന്നിന്ത്യയുടെ വാനംപാടി എസ് ജാനകി വിടവാങ്ങി. പ്രായാധിക്യവും രോഗാവസ്ഥയും മൂലം കുറച്ച് നാളായികിടപ്പിലായിരുന്നെങ്കിലും ഇത്രവേഗം ഒരു വിടവാങ്ങല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അവരുടെ വേര്‍പാട് ഏവരെയും ദുഃഖത്തിലാഴ്ത്തി.
കാരണം അവര്‍ അത്രമാത്രം ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചുയെന്നതാണ്. പ്രശസ്തരും അല്ലാത്തതുമായ അനേകം ഗായകര്‍ ഇന്ന്നമുക്കുണ്ട്. ചാനലുകളും മറ്റും മികച്ച ഗായകരെ കണ്ടെത്താനുള്ള മത്സരങ്ങളും മറ്റും നടത്തുന്നതുകൊണ്ട് അനേകം ഗായകര്‍ ഇന്നുണ്ട്.
എന്നാല്‍ എഴുപതുകളിലും എണ്‍പതുകളിലും ഗായകര്‍ എന്നത് അത്രയധികമില്ലാതിരുന്ന കാലമായിരുന്നു. യൂവ ഗായകരെ ഉള്‍പ്പെടുത്തിആകാശവാണിയില്‍കൂടി ലളിത ഗാനം പ്രക്ഷേപണം ചെയ്തിരുന്നതൊഴിച്ചാല്‍ ഗാനമേളകളില്‍ കൂടിയായിരുന്നു കുറച്ചുപേര്‍ക്കെങ്കിലും പാടാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നത്

.ഗാനമേളകളില്‍ എല്ലാം ചലച്ചിത്രഗാന അനുകരണങ്ങള്‍ ആയിരുന്നു.അതില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയിട്ടുള്ളത് യേശുദാസാദിന്റെയും എസ ജാനകിയുടെയും പാട്ടുകളായിരുന്നു. പി ലീലയുടെയും പി വസന്തയുടെയും കമുകറ പുരുഷോത്തമന്റെയും ശക്തമായ സാന്നിധ്യത്തിന് ശേഷം എഴുപതുകളിലും എണ്‍പതുകളുടെ പകുതിയിലും മലയാള ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞു നിന്ന ഗായകരായിരുന്നു യേശുദാസ് ജയചന്ദ്രന്‍ എസ് ജാനകി വാണിജയറാം പി സുശീല എന്നിവര്‍. എണ്‍പതുകളുടെ തുടക്കം കഴിഞ്ഞാണ് ചിത്രയും ജോളി ഏബ്രഹാമും എം ജി ശ്രീകുമാമും വേണുഗോപാലും സുജാതയും മലയാള സിനിമ ലോകത്ത് ശക്തമാകുന്നത്. ഇവരുടെയോക്ക് പാട്ടുകള്‍ മൂളി പാട്ടായി പാടാത്ത മലയാളികള്‍ ഇല്ലായെന്ന് പറയാം. പഠനറിയാത്തവര്‍ പോലും ബാത്റൂമിലിരുന്നെങ്കിലും പാടുമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ പാടാന്‍ അല്‍പ്പമെങ്കിലും അറിയുന്നവര്‍ നടന്നുപോകുമ്പോള്‍ മൂളിപ്പാട്ട് പേടിയായിരുന്നു പോയിരുന്നത് എന്ന് പറയുമ്പോള്‍ അത് എത്രമാത്രമെന്ന് ഊഹിക്കാം.

അവരുടെ ചുണ്ടുകളില്‍ എപ്പോഴും കേട്ടുകൊണ്ടിരുന്ന പാട്ടുകളില്‍ ഒന്നായിരുന്നു എസ് ജാനകി പാടിയ സന്ധ്യേ കണീരിലെന്തേ സന്ധ്യേ എന്നഗാനം. ഇന്നും അതിനെ വെല്ലാനും പകരം വെയ്ക്കയാനും മറ്റൊരു ഗാനമിറങ്ങിയിട്ടില്ല. എന്നാല്‍ അന്ന് ഗാനമേളകളില്‍ ഏറ്റവും കൂടുതല്‍
പടിയിട്ടുള്ളതും പാടാന്‍ ആവശ്യപ്പെട്ടിട്ടുള്ളതും യേശുദാസ് എസ് ജാനകി എന്നിവര്‍ പാടിയിട്ടുള്ള അകലെ അകലെ നീലാകാശമെന്ന ഗാനമാണ്.ഇന്നും ഈ ഗാനങ്ങള്‍ കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നുയെന്നുവേണം പറയാന്‍. അത്രയ്ക്ക് മനോഹരമാണ് അവരുടെ ആലാപനം.
ഏത് പാട്ടും അനായാസേന പാടാനുള്ള എസ് ജാനകിയുടെ കഴിവ് സമ്മതിച്ചെ മതിയാകു. ചെറിയ കുട്ടിയുടെ ശബ്ദം മുതല്‍ പ്രായമായവരുടേത് വരെ വളരെ അനായാസേന അവര്‍ക്ക് പാടാന്‍ കഴിയുമായിരുന്നു. തുമ്പി വാ തുമ്പ കുടത്തില്‍ എന്ന പാട്ടില്‍ കൊച്ചുകുട്ടി ചിരിച്ചുകൊണ്ട് പാടുന്നുണ്ട് പാട്ടിന്റെ അവസാനം. അഞ്ച് വയസുള്ള ബേബി ശാലിനിയുടെ കഥാപാത്രമായിരുന്നു അത് പാടിയത്. അക്കച്ചിയുടെ കുഞ്ഞുവാവയിലുംതാലം താലോലം എന്ന പാട്ട് ഒരേ സമയം കുച്ചുകുട്ടിയുടെയുംമുതിര്‍ന്നആളിനെയും ശബ്ദത്തിലും പാടുന്നുണ്ട്. അതില്‍ അഭിനയിച്ചത്
പൂര്‍ണ്ണിമ ജയറാമും ബേബി ശാലിനിയുമായിരുന്നു.

മലയാള ചലച്ചിത്രഗാനരംഗത്ത് അന്നും ഇന്നും ആരും പാടിയിട്ടില്ല ഇത്തരമൊരു പാട്ട്.
അങ്ങനെ അനുഗ്രഹീത ശബ്ദത്തിന് ഉടമയായിരുന്നു എസ് ജാനകി. എസ് ജാനകിയുടെ ഏത് പാട്ടാണ് മികച്ചതെന്ന് ചോദിച്ചാല്‍ എല്ലാംഒന്നിനൊന്ന് മികച്ചതെന്നേ പറയാന്‍ കഴിയു. എസ് ജാനകി തന്നെയാണ് അവരുടെ എതിരാളി എന്ന് വേണം പറയാം. കാരണം ഓരോ പാട്ടും ഓരോരീതിയില്‍ വ്യത്യസ്തമായിരിക്കും. മഞ്ഞണി കൊമ്പില്‍ എന്ന മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ പാട്ട് ഇന്നും കേള്‍ക്കുമ്പോള്‍ പുതുമ തോന്നാറുണ്ട്.കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നും അവരുടെ എല്ലാപാട്ടുകളും. അവളുടെ രാവിലെ മലര്‍കൊടിപോലെ പഞ്ചാഗ്‌നിയിലെ ആടിവാ കാറ്റേ കാട്ടുകുരങ്ങിലെ ഓമനത്തിങ്കല്‍ കിടാവോ എന്നീ പാട്ടുകള്‍മക്കളെ തുണി കെട്ടിയ തൊട്ടിലില്‍ ഇട്ട് ആട്ടിയുറക്കുമ്പോള്‍ പണ്ട് അമ്മമാര്‍പടിയിരുന്നതാണ്. മോഹം കൊണ്ടു ഞാന്‍ ദുരെ ഏതോ രാജ ഹംസത്തിലെനാഥാ നീവരും കാലൊച്ച എന്ന പാട്ടും ഇന്നും കേള്‍ക്കുമ്പോള്‍ അറിയാതെപഴയ കാലത്തിലേക്ക് പോകും. ലോകം മുഴുവന്‍ സുഖം പകരാനായി എന്ന

ഗാനവും വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗ നാഥാ എന്ന ക്രിസ്തീയ ഗാനങ്ങളുംദേവാലയങ്ങളില്‍ ആത്മീയ ചൈതന്യമുയര്‍ത്തുന്നതാണ്.തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അവര്‍ പാടിയിട്ടുണ്ട്. ഈസംസ്ഥാങ്ങളില്‍ നിന്നെല്ലാം മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്കിട്ടിയ ഒരേ ഒരു ഗായിക ജാനകിയമ്മയാണ്. പലപ്പോഴായി ഈസംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിയ അവാര്‍ഡുകളുടെ എണ്ണം മുപ്പത്തിമൂന്നാണ്.ദേശീയ തലത്തില്‍ നാല് പ്രാവശ്യം നാഷണല്‍ അവാര്‍ഡ് നേടിയ ചുരുക്കംചില ഗായകരില്‍ ഒരാളാണ് ജാനകിയമ്മ. രാജ്യത്തിന് അവര്‍ നല്‍കിയസംഭാവന മാനിച്ച് അവര്‍ക്ക് പദ്മ ഭൂഷണ്‍ രാജ്യം നല്‍കി ആദരിച്ചു.അംഗീകാരങ്ങളുടെ അതുല്യ ശബ്ദ ഭംഗിയുടെയും ഉടമയായിപ്രശസ്തിയുടെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴും അവര്‍ അങ്ങേയറ്റംഎളിമ ഉള്ളവരായിരുന്നു. ഇനിയും അവരെ പോലെ ഒരാള്‍ ജനക്കുമോ.എസ് ജാനകിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .


Tributes to the legendary singer S. Janaki, who created magic with her voice.

Share Email
Top