Caritas hospital

ഫ്‌ളോറിഡയിലെ അഭിഭാഷകന്റെ കൊലപാതകം: പ്ലാസ്റ്റിക് സര്‍ജന്‍ കുറ്റക്കാരന്‍

ഫ്‌ളോറിഡയിലെ അഭിഭാഷകന്റെ കൊലപാതകം: പ്ലാസ്റ്റിക് സര്‍ജന്‍ കുറ്റക്കാരന്‍

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയില്‍ കാണാതായ അഭിഭാഷകന്‍ സ്റ്റീവന്‍ കോസിയുടെ കൊലപാതകത്തില്‍ പ്ലാസ്റ്റിക് സര്‍ജന്‍ തോമസ് കോസോവ്‌സ്‌കി കുറ്റക്കാരനാണെന്ന് കോടതി . 2023 മാര്‍ച്ചില്‍ കാണാതായ 41 കാരനായ കോസിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോസോവ്‌സ്‌കിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. കോസോവ്‌സ്‌കി നേരിട്ടാണ് കേസില്‍ വാദിച്ചത്. ജൂറി വിചാരണയ്ക്കുള്ള അവകാശം അദ്ദേഹം നേരത്തെ ഉപേക്ഷിച്ചിരുന്നു.

കോസിയോട് കോസോവ്‌സ്‌കിക്ക് വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നുവെന്നും കൊലപാതകം വളരെ ആസൂത്രിതമായി നടപ്പാക്കിയതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കോസോവ്‌സ്‌കിക്കെതിരെ കേസെടുത്തിരുന്ന പ്രതികളെ പ്രതിനിധീകരിച്ചിരുന്നത് കോസിയായിരുന്നു. കോസിയെ കാണാതായ ദിവസം അദ്ദേഹത്തിന്റെ നിയമസ്ഥാപനത്തിലെ ബാത്ത്‌റൂമില്‍ രക്തക്കറകള്‍ കണ്ടെത്തിയതായും കോസോവ്‌സ്‌കിയുടെ ട്രക്കിലും രക്തത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കാണാതായ ദിവസം കോസോവ്‌സ്‌കി ഒരു വലിയ കാര്‍ട്ടുമായി ഓഫീസില്‍ പ്രവേശിക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം ഭാരമേറിയ വാഗണുമായി പുറത്തുപോകുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കാണിച്ചു.

കോസിയുടെ മൃതദേഹം പിന്നീട് മാലിന്യപ്പെട്ടിയില്‍ ഉപേക്ഷിച്ചെന്നും അത് ലാന്‍ഡ്ഫില്ലിലേക്ക് കൊണ്ടുപോയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍, കോസിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ലെന്നത് കേസിലെ പ്രധാന വാദപ്രതിവാദങ്ങളിലൊന്നായിരുന്നു. കോസോവ്‌സ്‌കി തന്റെ ഭാഗത്ത് സാക്ഷികളെയോ തെളിവുകളെയോ ഹാജരാക്കിയില്ല. കോസി 2023 മാര്‍ച്ച് 21ന് തന്നെ കൊല്ലപ്പെട്ടുവെന്ന സംസ്ഥാനത്തിന്റെ വാദത്തിനെതിരെ, അതിന് ശേഷവും അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സംശയത്തിന് ഇടയുണ്ടെന്ന് കോസോവ്‌സ്‌കി വാദിച്ചു. ഏകദേശം 190 പൗണ്ട് ഭാരമുള്ള മൃതദേഹം ട്രക്കിലേക്ക് ഉയര്‍ത്തിവയ്ക്കുന്നത് തനിക്ക് ശാരീരികമായി അസാധ്യമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

വിധിക്ക് പിന്നാലെ ശിക്ഷാ നടപടികള്‍ ആരംഭിച്ചു. സാമ്പത്തിക നേട്ടത്തിനായി കൊലപാതകം നടത്തിയതും, മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ധാര്‍മികമോ നിയമപരമോ ആയ ന്യായീകരണവുമില്ലാതെ കൊല നടത്തിയതും ഉള്‍പ്പെടെ മൂന്ന് ഗുരുതര സാഹചര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി വധശിക്ഷ ആവശ്യപ്പെട്ടകോസോവ്‌സ്‌കിക്ക് പരോള്‍ സാധ്യതയില്ലാത്ത ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം. ഒക്ടോബര്‍ 8ന് അന്തിമ വാദം കേട്ടശേഷം ശിക്ഷ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടരും.

Murder of Florida lawyer: Body not found; plastic surgeon found guilty.

Share Email
LATEST excelnclexrn
More Articles
Top