Caritas hospital

ലൈംഗികാതിക്രമക്കേസ്: ഹാര്‍വി വെയ്ന്‍സ്റ്റീന് 15 വര്‍ഷം തടവ്

ലൈംഗികാതിക്രമക്കേസ്: ഹാര്‍വി വെയ്ന്‍സ്റ്റീന് 15 വര്‍ഷം തടവ്

വാഷിംഗ്ടണ്‍:ഹോളിവുഡിലെ പ്രമുഖ സിനിമാ നിര്‍മാതാവായിരുന്ന ഹാര്‍വി വെയ്ന്‍സ്റ്റീന് ലൈംഗീകാതിക്രമക്കേസില്‍ 15 വര്‍ഷം തടവ്.ന്യൂയോര്‍ക്കില്‍ 2006ല്‍ മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹേലിയെ ലൈംഗികമായി ആക്രമിച്ച കേസിലാണ് ഹാര്‍വി വെയ്ന്‍സ്റ്റീനെ 15 വര്‍ഷം തടവിനു ശിക്ഷിച്ചത്. ബുധനാഴ്ചയാണ് ജഡ്ജി കര്‍ട്ടിസ് ഫാര്‍ബര്‍ ശിക്ഷ വിധിച്ചത്. താന്‍ നിരപരാധിയാണെന്ന് വെയ്ന്‍സ്റ്റീന്‍ ആവര്‍ത്തിച്ചപ്പോഴും തന്റെ പ്രവൃത്തികളില്‍ നിരവധി പശ്ചാത്താപങ്ങളുണ്ടെന്നും അദ്ദേഹം മാപ്പ് ചോദിച്ചതായും വ്യക്തമാക്കി.

കസ്റ്റഡിയില്‍ തന്നെ ”ഒരു മൃഗത്തെപ്പോലെയോ അതിലും മോശമായോ” ആണ് പരിഗണിക്കുന്നതെന്ന് 74കാരനായ വെയ്ന്‍സ്റ്റീന്‍ കോടതിയില്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് എല്ലാം ഉണ്ടായിരുന്നു. നിങ്ങളുടെ പാരമ്പര്യം മഹത്വത്തോടെ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ മിറിയം ഹേലിയെ ആക്രമിച്ചതിലൂടെ നിങ്ങള്‍ എല്ലാം നശിപ്പിച്ചതായി വിധി പ്രസ്താവിച്ച ജഡ്ജി ഫാര്‍ബര്‍ പറഞ്ഞു.

വെയ്ന്‍സ്റ്റീന്‍ നിര്‍മ്മിച്ച റിയാലിറ്റി ഷോ ‘പ്രോജക്ട് റണ്‍വേ’യില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന ഹേലി, താന്‍ എതിര്‍ത്തിട്ടും വെയ്ന്‍സ്റ്റീന്‍ തന്നെ കിടക്കയില്‍ പിടിച്ചുകെട്ടി നിര്‍ബന്ധിച്ച് ലൈംഗീകാതിക്രമം നടത്തിയതായി കോടതിയില്‍ മൊഴി നല്‍കി. കഴിഞ്ഞ ഏഴ് വര്‍ഷമായി താനാണ് വിചാരണ നേരിടുന്നതെന്ന തോന്നലിലായിരുന്നുവെന്നും ഹേലി ബുധനാഴ്ച കോടതിയില്‍ പറഞ്ഞു.

ശിക്ഷയ്ക്ക് പിന്നാലെ ഹേലിയോടും പിന്തുണയുമായി എത്തിയ എല്ലാ അതിജീവിതരോടും നന്ദി അറിയിച്ച് ഡിസ്ട്രിക്ട് അറ്റോര്‍ണി ആല്‍വിന്‍ എല്‍. ബ്രാഗ് ജൂനിയര്‍ രംഗത്തെത്തി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ നടപടിക്രമത്തിലൂടെ അവര്‍ കാഴ്ചവെച്ച ധൈര്യവും ഉറച്ച നിലപാടും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വെയ്ന്‍സ്റ്റീന്റെ അഭിഭാഷകന്‍ മാര്‍ക്ക് അഗ്‌നിഫിലോ, ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലുമായി രണ്ട് സ്ത്രീകളെ ആക്രമിച്ചതിനാണ് തന്റെ കക്ഷി കുറ്റക്കാരനാക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി.വിധിക്കെതിരെ അപ്പീല്‍ നടപടികളിലൂടെ നിയമപരമായ അവകാശങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്നും കുറ്റവിധിയെയും ശിക്ഷയെയും ചോദ്യം ചെയ്യുമെന്നും വെയ്ന്‍സ്റ്റീന്റെ പ്രതിനിധി ജൂഡ എസ്. എന്‍ഗല്‍മയര്‍ പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.

Sexual assault case: Harvey Weinstein sentenced to 15 years in prison.

Share Email
LATEST excelnclexrn
More Articles
Top