ലൂസിയാന: ലൂസിയാന തീരത്ത് ബര്‍ത്ത ഉഷ്ണക്കൊടുങ്കാറ്റ് കരതൊട്ടു. ഇതോടെ ന്യൂ ഓര്‍ലന്‍സില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഉഷ്ണമേഖലാ കൊടുങ്കാറ്റ് ബുധനാഴ്ച വൈകിട്ടാണ് കരതൊട്ടതെന്നു നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ (ചഒഇ) അറിയിച്ചു.ന്യൂ ഓര്‍ലന്‍സ് നഗരത്തിന് 40 മൈല്‍ കിഴക്കായി, സെന്റ് ബെര്‍ണാര്‍ഡ് പാരിഷില്‍ പ്രാദേശിക സമയം വൈകുന്നേരം മൂന്നോടെയാണ് കൊടുങ്കാറ്റ് കരതൊട്ടത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 72 കിലോമീറ്റര്‍ ആയിരുന്നുവെന്നും ഇടയ്ക്കിടെ അതിലും ശക്തമായ കാറ്റ് വീശിയതായും അധികൃതര്‍ അറിയിച്ചു.ബര്‍ത്ത പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ ഏഴ് മൈല്‍ വേഗത്തില്‍ നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലൂസിയാന, തെക്കുകിഴക്കന്‍ ഭാഗങ്ങള്‍, അപ്പര്‍ ടെക്‌സസ് തീരപ്രദേശങ്ങള്‍, അലബാമയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 40 മൈല്‍ വരെ വേഗതയുള്ള കാറ്റും ശക്തമായ മഴയും അനുഭവപ്പെടുമെന്നാണ് പ്രവചനം.ലൂസിയാന തീരത്ത് മൂന്നടി ഉയരത്തില്‍ വരെ കടല്‍ക്ഷോഭം ഉണ്ടാവാനും വ്യാഴാഴ്ച രാവിലെ ഉയര്‍ന്ന വേലിയേറ്റ സമയത്ത് ചെറിയ തോതിലുള്ള തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കൊടുങ്കാറ്റ് വ്യാഴാഴ്ച രാത്രി ടെക്‌സസിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങുകയും വെള്ളിയാഴ്ചയോടെ ശക്തി പൂര്‍ണമായും ക്ഷയിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി നിലവിലെ പ്രവചനം ആശ്വാസകരമാണെന്ന് പ്രതികരിച്ചു.’ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചത്ര ശക്തമായ മഴയോ കാറ്റോ ഇപ്പോള്‍ ഉണ്ടാകാനിടയില്ല. എന്നിരുന്നാലും പ്രവചനങ്ങള്‍ മാറാം. ദുര്‍ബലമായ കൊടുങ്കാറ്റുകള്‍ പോലും ശക്തമായ മഴയ്ക്കും പ്രാദേശിക വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സങ്ങള്‍ക്കും കാരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അലബാമ മുതല്‍ ന്യൂ ഓര്‍ലന്‍സ് വരെ ഉഷ്ണമേഖലാ കൊടുങ്കാറ്റ് മുന്നറിയിപ്പ് തുടരുകയാണ്. കൊടുങ്കാറ്റ് കരതൊടുന്നതിന് മുമ്പ് തന്നെ ഫ്‌ലോറിഡയിലെ പനാമ സിറ്റിയില്‍ മണിക്കൂറില്‍ 40 മൈല്‍ വേഗതയിലുള്ള കാറ്റ് രേഖപ്പെടുത്തിയിരുന്നു.കൊടുങ്കാറ്റിനെ നേരിടാന്‍ ന്യൂ ഓര്‍ലന്‍സിലെ നിരവധി കുടുംബങ്ങള്‍ വീടുകള്‍ക്ക് മുന്നില്‍ മണല്‍ച്ചാക്കുകള്‍സ്ഥാപിച്ചു. തീരപ്രദേശങ്ങളിലെ ബോട്ടുകളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.ഫ്‌ലോറിഡയിലെ പെന്‍സക്കോള ഉള്‍ക്കടലില്‍ ഏകദേശം രണ്ട് അടി ഉയരത്തില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചില താഴ്ന്ന പ്രദേശങ്ങളില്‍ ചെറിയ തോതില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തു.പടിഞ്ഞാറന്‍ ഫ്‌ലോറിഡ പാന്‍ഹാന്‍ഡില്‍ മുതല്‍ തെക്കന്‍ അലബാമ വരെ എട്ടു മുതല്‍ 11 അടി വരെ ഉയരമുള്ള തിരമാലകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്.
Tropical Storm 'Bertha' makes landfall on the Louisiana coast; alert issued for New Orleans.
















