വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തന്റെ ക്രിപ്‌റ്റോകറന്‍സി ഫേമുകളിലൂടെ 100 കോടി ഡോളറിലധികം വരുമാനം ലഭിച്ചതായി ചൊവ്വാഴ്ച പുറത്തുവിട്ട വ്യക്തിഗത സാമ്പത്തിക വെളിപ്പെടുത്തല്‍ (എശിമിരശമഹ ഉശരെഹീൗെൃല) രേഖയില്‍ വ്യക്തമാക്കുന്നു.
ഈ രേഖകള്‍ പ്രകാരം ട്രംപുമായി ബന്ധപ്പെട്ട വേള്‍ഡ് ലിബേര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന സ്ഥാപനത്തിലൂടെ ക്രിപ്‌റ്റോകറന്‍സി ടോക്കണുകള്‍ വിറ്റതില്‍ നിന്ന് പ്രസിഡന്റ് കുറഞ്ഞത് 524 ദശലക്ഷം (524 മില്യണ്‍) ഡോളര്‍ സമ്പാദ്യം ലഭിച്ചു.
കൂടാതെ, ട്രംപ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനമായസിഐസി ഡിജിറ്റല്‍ എല്‍സിസി വഴി 636 ദശലക്ഷം ഡോളറിന്റെ അധിക വരുമാനവും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രസിഡന്റിന്റെ വിവിധ ആസ്തികള്‍, നിക്ഷേപങ്ങള്‍, വരുമാന സ്രോതസ്സുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 900-ലധികം പേജുകളുള്ള സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖയാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്.
Trump earns over $1 billion from crypto ventures: Financial documents released














