pulimoottil

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരത്തിന് പൂര്‍ണ ഉപരോധമേര്‍പ്പെടുത്തുമെന്നു ട്രംപ്

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരത്തിന് പൂര്‍ണ ഉപരോധമേര്‍പ്പെടുത്തുമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം വീണ്ടും രൂക്ഷമായതിനു പിന്നാലെ ഇറാനെതിരെ നിലപാട് ശക്തമാക്കി  അമേരിക്ക. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരത്തിന് പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തു മെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങളിലേക്കോ അവിടെനി ന്നോ ഉള്ള കപ്പലുകള്‍ക്കും, ഇറാനിയന്‍ ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാ പിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

അതേസമയം അതിനിടെ കഴിഞ്ഞ ദിവസം ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്കുകള്‍ക്ക്  20 ശതമാനം ടോള്‍ ഈടാക്കാനുള്ള തീരുമാനം അമേരിക്ക പിന്‍വലിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ട്രംപിന്റെ തീരുമാനത്തില്‍ മാറ്റം. .  മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളില്‍നിന്ന് 20 ശതമാനം ടോള്‍ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്.

എന്നാല്‍ ഗള്‍ഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, യുഎസിന്റെ 20 ശതമാനം റീഇംബേഴ്‌സ്‌മെന്റ് ഫീസിന് പകരം, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയില്‍ നടത്തുന്ന വ്യാപാര – നിക്ഷേപ കരാറുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി ട്രംപ് പറയുന്നു.

Trump says a complete blockade will be imposed on the movement of Iranian ships through the Strait of Hormuz.

Share Email
LATEST excelnclexrn
Top