pulimoottil

മിഷിഗണിലെ ഡിയര്‍ബോണിലെ ഷോപ്പിംഗ് മാളില്‍ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു: ഒരാള്‍ക്ക് പരിക്കേറ്റു

മിഷിഗണിലെ ഡിയര്‍ബോണിലെ ഷോപ്പിംഗ് മാളില്‍ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു: ഒരാള്‍ക്ക് പരിക്കേറ്റു

മിഷിഗണ്‍: മിഷിഗണിലെ ഡിയര്‍ബോണിലുള്ള ഫെയര്‍ലെയ്ന്‍ ടൗണ്‍ സെന്റര്‍ ഷോപ്പിംഗ് മാളില്‍ െഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സെഭവസ്ഥലത്തു വച്ചു തന്നെയാണ് ഒരാള്‍ മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മറ്റൊരാള്‍ മരണപ്പെട്ടതെന്നു പോലീസ് അറിയിച്ചു.

പരസ്പരം പരിചയമുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നു ഡിയര്‍ബോണ്‍ പോലീസ് മേധാവി ഇസ്സ ഷാഹിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശീക സമയം ഉച്ചയ്ക്ക് 1.30-ന വെടിവെയ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അവിടെ വെടിയേറ്റ മൂന്ന് പേരെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.വെടിയേറ്റവരില്‍ രണ്ടുപേര്‍ പിന്നീട് മരിച്ചു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചതെന്ന് ഷാഹിന്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാ ണെന്നും പോലീസ് മേധാവി അറിയിച്ചു.’ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനു നേതൃത്വം നല്കിയത് ഇരുപതു വയസോളം പ്രായമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. റിവോള്‍വറുകള്‍ ഉപയോഗിച്ചാണ് വെടിവെയ്പ് നടത്തിയത്.വെടിവെപ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Two people killed and one injured in a shooting at a shopping mall in Dearborn, Michigan.

Share Email
Top