വാഷിംഗ്ണ്‍: രണ്ടുദിവസത്തെ ആക്രമണങ്ങള്‍ക്കുശേഷവും ഇറാനും അമേരിക്കയും ചര്‍ച്ചകള്‍ തുടരുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. ഈ ആഴ്ച ടെഹ്‌റാനെ ലക്ഷ്യമിട്ട് നടത്തിയ പരസ്പര ആക്രമണങ്ങള്‍ക്ക് പിന്നാലെയും ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സാങ്കേതികതല ചര്‍ച്ചകള്‍ തുടരുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച അറിയിച്ചു.
‘പ്രശ്‌നത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താന്‍ അമേരിക്ക ഇപ്പോഴും പ്രതിബദ്ധമാണ്. ആണവ വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക ചര്‍ച്ചകള്‍ തുടരുകയാണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നും കപ്പലുകള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറും ധാരണാപത്രവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓരോ കക്ഷിയുടെയും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ഇറാന്റെ സമീപകാല നടപടികള്‍ ആ കരാറിന്റെ വ്യവസ്ഥകള്‍ ഗുരുതരമായി ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
US says talks with Iran are continuing even after the attack.
















