കാഞ്ഞിരംകുളം: മാലിന്യ സംസ്‌കരണത്തിനായി ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമെന്നു എം വിന്‍സെന്റ് എംഎല്‍എ. കാഞ്ഞിരംകുളം ജികെഎന്‍എം നെഹ്‌റുവിയ കോളജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സൊസൈറ്റി ഫോര്‍ ആക്ഷ്ന്‍ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്ത്, പെയ്‌മെന്റോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ മെന്‍സ്്ട്രല്‍ കപ്പ് വിതരണോദ്ഘാടം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
ആരോഗ്യമുള്ള സ്ത്രീകള്‍ അതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആര്‍ത്തവാവധി ഉള്‍പ്പെടെ യുള്ളവ നടപ്പാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം സ്ത്രീ സമൂഹത്തോടുള്ള കരുതലിന്റെ ഭാഗമാണ്. സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും സമൂഹത്തിന്റെ പൊതുവായ ഉത്തരവാ ദിത്വമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്‍ര് വി.ബി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ഫ്രീഡ സൈമണ്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഭിലാ ഷ്‌കുമാര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ എസ്.എല്‍ അരുണ്‍, സച്ച് പ്രതിനിധി അനന്ദു വിജയന്‍, പെയ്‌മെന്റോളജി പ്രതിനിധി അനീഷ്, ലേഡീ റപ്രസന്റീവ് എ. അജീന എന്നിവര്‍ പ്രസംഗിച്ചു
waste management is a big peoblem in kerala says mla vincent
















