pulimoottil

പശ്ചിമേഷ്യയിലെ സംഘര്‍ഷം: എണ്ണവിലയില്‍ ഒറ്റദിവസം വര്‍ധിച്ചത് ബാരലിന് 25 ഡോളര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം: എണ്ണവിലയില്‍ ഒറ്റദിവസം വര്‍ധിച്ചത് ബാരലിന് 25 ഡോളര്‍

വാഷിംഗ്ടണ്‍/ ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ാവസ്ഥ അതിരൂക്ഷമായതിനു പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്. ഒറ്റ ദിവസംകൊണ്ട് ക്രൂഡ് ഓയില്‍ ബാരലിന് 25 ഡോളര്‍ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ ബാരലിന് എണ്‍പത് ഡോളര്‍ ആയിരുന്ന ബ്രെന്റ് ക്രൂഡ് വില ഇന്ന് 85 ഡോളറില്‍ എത്തി. എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായത്.

യു. എസും ഇറാനും തമ്മില്‍ നിലനിന്നിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ നില നിന്നിരുന്ന സമയത്ത് ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ താണിരുന്നു. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ എണ്ണവില ബാരലിന് 118 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ തുടര്‍ന്ന് ഗതാഗതം സാധാരണ നിലയിലായതോടെ 60 മുതല്‍ 70 ഡോളര്‍ വരെയുള്ള നിരക്കിലേക്ക് താഴ്ന്നിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയാണ്. ഇന്ത്യയിലെ ചില്ലറ വിപണി വില കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

West Asia Conflict: Oil prices rose by $25 per barrel in a single day.

Share Email
More Articles
Top