pulimoottil

‘Where to Kill Melania’ മെലാനിയ ട്രംപിനും മകന്‍ ബാരണിനുമെതിരെ ഭീഷണി വീഡിയോ

‘Where to Kill Melania’ മെലാനിയ ട്രംപിനും മകന്‍ ബാരണിനുമെതിരെ ഭീഷണി വീഡിയോ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ലക്ഷ്യമിട്ട് ഭീഷണി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘Where to Kill Melania’ എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ മെലാനിയ ന്യൂയോര്‍ക്കില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും ഷോപ്പിംഗ് നടത്തുന്ന ആഡംബര സ്റ്റോറുകളും കാണിക്കുന്നതോടൊപ്പം അവയെ ആക്രമണത്തിന് അനുയോജ്യമായ ഇടങ്ങളായി ചിത്രീകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വീഡിയോയുടെ അവസാന ഭാഗത്തില്‍ ബാരണ്‍ ട്രംപിനെ ലക്ഷ്യമിട്ട് ‘ഇത് തുടക്കം മാത്രമാണ്… ബാരണ്‍ ട്രംപ്, ഞങ്ങള്‍ വരുന്നു’ എന്ന മുന്നറിയിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെലാനിയ വാങ്ങുന്ന വസ്ത്രങ്ങളില്‍ വിഷാംശമുള്ള രാസവസ്തു ഉപയോഗിക്കാമെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും വീഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ട്രംപ് കുടുംബത്തിന് യു.എസ്. സീക്രട്ട് സര്‍വീസിന്റെ 24 മണിക്കൂര്‍ സുരക്ഷ തുടരുകയാണ്. വൈറ്റ് ഹൗസ്, ട്രംപ് ടവര്‍, മാര്‍-എ-ലാഗോ ഉള്‍പ്പെടെയുള്ള ട്രംപ് കുടുംബത്തിന്റെ എല്ലാ പ്രധാന വസതികള്‍ക്കും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് പിന്നലെ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ട്രംപിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് പ്രതികാര ആഹ്വാനങ്ങളുള്ള ബില്‍ബോര്‍ഡുകളും സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വീഡിയോ ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയതാണോയെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Where to Kill Melania’: Threatening video against Melania Trump and her son Barron.

Share Email
LATEST excelnclexrn
Top