pulimoottil

വിന്‍കോസിനില്‍ അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശം: ലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി മുടങ്ങി: ഷിക്കാഗോയില്‍ മിന്നല്‍ പ്രളയമുന്നറിയിപ്പ്

വിന്‍കോസിനില്‍ അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശം: ലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി മുടങ്ങി: ഷിക്കാഗോയില്‍ മിന്നല്‍ പ്രളയമുന്നറിയിപ്പ്

വാഷിംഗ്ടണ്‍:; യുഎസിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് ആഞ്ഞടിച്ച അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വൈദ്യുതി ബന്ധം നിലച്ചതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈജ്യുതി മുടങ്ങി.അമേരിക്കന്‍ നാഷണല്‍ വെതര്‍ സര്‍വീസ റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിള്‍ട്ടണ്‍ നഗരത്തിന് തെക്കുഭാഗത്തുള്ള ഔട്ടഗാമി കൗണ്ടിയിലാണ് ചുഴലിക്കാറ്റ് ആദ്യം രൂപപ്പെട്ടത്.

തുടര്‍ന്ന് ഇത് വിന്നിബാഗോ കൗണ്ടിയിലെ നീനാ, ഒഷ്‌കോഷ് നഗരങ്ങളിലൂടെ ആ്്ഞ്ഞടിച്ചു.സംഭവത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിത പ്രദേശങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ സംസ്ഥാനം സജ്ജമാണെന്നും വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്‌സ് അറിയിച്ചു.
ചുഴലിക്കാറ്റ് സമീപത്തെ വിന്നിബാഗോ തടാകത്തിന് മുകളിലൂടെ കടന്നുപോകുമ്പോള്‍ വാട്ടര്‍സ്പൗട്ട് (ജലത്തിന് മുകളിലൂടെ രൂപപ്പെടുന്ന ചുഴലിക്കാറ്റ്) രൂപത്തിലും കണ്ടതായി റിപ്പോര്‍ട്ടുണ്ട്.

ഔട്ടഗാമി കൗണ്ടിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.പല റോഡുകളിലും ഗതാഗത തടസ്സം സൃഷ്ടിച്ചു.മെനാഷ നഗരത്തില്‍ പൊലീസ്, അഗ്‌നിരക്ഷാസേന, പൊതുമരാമത്ത് വിഭാഗം എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ ഇപ്പോള്‍ മെനാഷയിലേക്ക് യാത്ര ചെയ്യരുതെന്നും. വീണുകിടക്കുന്ന മരങ്ങള്‍, വൈദ്യുതി ലൈനുകള്‍, റോഡിലെ അവശിഷ്ടങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവ രക്ഷാപ്രവര്‍ത്തനെത്തിനു വേഗം കുറയ്ക്കുകയാണെന്നും നഗരഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിസ്‌കോണ്‍സിനിലും അയല്‍ സംസ്ഥാനമായ ഇല്ലിനോയിസിലുമായി നാല് ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


കിഴക്കന്‍ വിസ്‌കോണ്‍സിനിലും വടക്കുകിഴക്കന്‍ ഇല്ലിനോയിസിലുമായി വീശിയടിച്ച ശക്തമായ ഇടിമിന്നല്‍ മഴയ്ക്കിടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. മില്‍വാക്കി നഗരത്തില്‍ ആരംഭിച്ച കൊടുങ്കാറ്റ് പിന്നീട് ഷിക്കാഗോ നഗരപ്രദേശത്തേക്കും വ്യാപിച്ചു.പ്രദേശത്ത് വലിയ ആലിപ്പഴം വീഴാനും മണിക്കൂറില്‍ 110 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഷിക്കാഗോ മേഖലയില്‍ മിന്നല്‍ പ്രളയമുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.വിസ്‌കോണ്‍സിന്‍ മുതല്‍ കെന്റക്കി വരെയുള്ള മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ടും ശക്തമായ ഇടിമിന്നല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

തെക്കുകിഴക്കന്‍ വിസ്‌കോണ്‍സിന്‍ മുതല്‍ പടിഞ്ഞാറന്‍ ഒഹായോ വരെ അതീവ ജാഗ്രതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കൊടുങ്കാറ്റ്, വലിയ ആലിപ്പഴ വര്‍ഷം, ഒറ്റപ്പെട്ട ചുഴലിക്കാറ്റുകള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.മില്‍വാക്കി, ഷിക്കാഗോ, ഇന്‍ഡ്യാനാപൊളിസ് നഗരങ്ങളും അപകടസാധ്യതയുള്ള മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Widespread damage from powerful tornadoes in Wisconsin; power outages affect hundreds of thousands; flash flood warning issued for Chicago.

Share Email
LATEST excelnclexrn
More Articles
Top