swayamvara
pulimoottil

സ്വീഡിഷ് സ്‌കൂളില്‍ 18 കാരനായ വിദ്യാര്‍ഥി വാള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 17 കാരി കൊല്ലപ്പെട്ടു

സ്വീഡിഷ് സ്‌കൂളില്‍ 18  കാരനായ വിദ്യാര്‍ഥി വാള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 17 കാരി കൊല്ലപ്പെട്ടു

സ്റ്റോക്ക്ഹോം: മധ്യ സ്വീഡനിലെ ഫഗെര്‍സ്റ്റ നഗരത്തിലെ സ്‌കൂളില്‍ വെള്ളിയാഴ്ച 18 കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിവാള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 17 കാരി കൊല്ലപ്പെട്ടു. സ്റ്റോക്ക്ഹോമിന് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബ്രിനെല്‍ സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് 18കാരനായ യുവാവ് വാളുമായി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

സംഭവവുമായി ബന്ധപ്പെട്ട് 18കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസും 17 വയുമുള്ള രണ്ടു ആണ്‍കുട്ടികള്‍ക്കാണഅ ഗുരുതരമായി പരിക്കേറ്റതെന്നു വാസ്റ്റ്മാന്‍ലാന്‍ഡ് കൗണ്ടി അധികൃതര്‍ അറിയിച്ചു. 18 വയസിന് താഴെയുള്ള മറ്റൊരാള്‍ക്ക് നിസാര പരിക്കേറ്റെങ്കിലും ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.

ആക്രമണം നടത്തിയ ആള്‍ അതേ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണ കാരണം ന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി ബന്ധപ്പെട്ട രണ്ട് വീടുകളില്‍ പരിശോധന നടത്തിയതായും നിരവധി സാക്ഷികളെ ചോദ്യം ചെയ്യുമെന്നും ദേശീയ പൊലീസ് അറിയിച്ചു.

വെടിവെയപ് നടന്ന സ്ഥലം പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ സന്ദര്‍ശിച്ച് ഇരകളുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ”ഒരിക്കലും സംഭവിക്കരുതാത്തത് വീണ്ടും സംഭവിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. സെപ്റ്റംബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശനിയാഴ്ചത്തെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി.

സ്വീഡനില്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മധ്യ സ്വീഡനിലെ ഒറേബ്രോയിലെ ഒരുസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അക്രമിയുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2022ല്‍ മാല്‍മോയിലെ ഒരു സ്‌കൂളില്‍ 18കാരന്‍ കത്തിയും മഴുവും ഉപയോഗിച്ച് രണ്ട് അധ്യാപികമാരെ ആക്രമിച്ച് കൊലപ്പെടുത്തി. 2015ല്‍ ട്രോള്‍ഹാട്ടനിലെ ഒരു സ്‌കൂളില്‍ 21കാരന്‍ നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് സ്‌കൂള്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

A 17-year-old girl was killed in a sword attack carried out by an 18-year-old student at a Swedish school.

Share Email
Top