swayamvara
pulimoottil

എട്ട് പേരുമായി യാത്ര ചെയ്ത ചെറുവിമാനം അലാസ്‌കയില്‍ തകര്‍ന്നുവീണു

എട്ട് പേരുമായി യാത്ര ചെയ്ത ചെറുവിമാനം അലാസ്‌കയില്‍ തകര്‍ന്നുവീണു

അലാസ്‌ക: യുഎസിലെ അലാസ്‌കയില്‍ എട്ട് പേരുമായി പോയ ചെറുവിമാനം തകര്‍ന്നുവീണതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പടിഞ്ഞാറന്‍ അലാസ്‌കയിലെ വിദൂര മേഖലയിലാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നവരുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സെസ്‌ന 441 വിഭാഗത്തില്‍പ്പെട്ട വിമാനം വ്യാഴാഴ്ച ആങ്കറേജില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെയാണ് വിമാനം തകര്‍ന്നുവീണത്. കേപ് ന്യൂന്‍ഹാം ലോംഗ് റേഞ്ച് റഡാര്‍ സൈറ്റിലേക്കായിരുന്നു വിമാനം യാത്ര ചെയ്തിരുന്നത്. റഡാര്‍ സൈറ്റിലെ വിമാനത്താവളത്തിന് പടിഞ്ഞാറുഭാഗത്താണ് അപകടമുണ്ടായതെന്ന് എഫ്എഎ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് അലാസ്‌ക നാഷണല്‍ ഗാര്‍ഡ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) ഏറ്റെടുക്കും. അലാസ്‌ക സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.

A small plane carrying eight people crashed in Alaska.

Share Email
Top