അമേരിക്കയിലെ എല്ലാ കുട്ടികള്‍ക്കും സ്പേസ് എക്സില്‍ ഓഹരി നല്‍കുമെന്ന് മസ്‌ക്

അമേരിക്കയിലെ എല്ലാ കുട്ടികള്‍ക്കും സ്പേസ് എക്സില്‍ ഓഹരി നല്‍കുമെന്ന് മസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ എല്ലാ കുട്ടികള്‍ക്കും സ്പേസ് എക്സില്‍ ഓരോ ഓഹരി വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. അടുത്ത വര്‍ഷം പദ്ധതി നടപ്പാക്കുമെന്നാണ് തിങ്കളാഴ്ച എക്സ്  പ്ലാറ്റ്ഫോമിലൂടെ മസ്‌ക് അറിയിച്ചത്.

ഇത് നിരവധി പദ്ധതികളില്‍ ആദ്യത്തേ തായിരിക്കുമെന്നും മസ്‌ക് വ്യക്തമാക്കി. എന്നാല്‍ ഓഹരി കൈമാറ്റം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ സെന്‍സസ് ബ്യൂറോയുടെ 2024ലെ കണക്കുകള്‍ പ്രകാരം 18 വയസിന് താഴെയുള്ള ഏകദേശം 7.3 കോടി കുട്ടികളാണ് രാജ്യത്തുള്ളത്.

ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം സ്പേസ് എക്സിന്റെ 38 ശതമാനം ഓഹരികളും മസ്‌കിന്റെ ഉടമസ്ഥതയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് മസ്‌കിന്റെ ഈ നീക്കം. നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്തിയാല്‍ ഓരോ അമേരിക്കന്‍ മുതിര്‍ന്ന പൗരനും 5,000 ഡോളര്‍ വീതം നല്‍കുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 85.7 ബില്യണ്‍ ഡോളറാണ് സ്പേസ് എക്സ് ജൂണില്‍ സമാഹരിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡും കമ്പനി സ്വന്തമാക്കിയിരുന്നു. ബഹിരാകാശ മേഖലയിലെ കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ, മസ്‌കിന്റെ ചൊവ്വാ ദൗത്യ പദ്ധതികളില്‍ നിര്‍ണായകമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് സെപ്റ്റംബറില്‍ ആദ്യമായി ഭ്രമണപഥത്തിലെത്തി. സ്പേസ് എക്സിന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ നേട്ടം. കുട്ടികള്‍ക്ക് ഓഹരി നല്‍കുമെന്ന മസ്‌കിന്റെ പ്രഖ്യാപനം നടപ്പാകുന്നതോടെ അമേരിക്കയിലെ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് കമ്പനിയുടെ ഓഹരി ഉടമകളാകാനുള്ള അവസരമാണ് ഒരുങ്ങുക.

Musk says he will give shares in SpaceX to all children in America.

Share Email
LATEST excelnclexrn
Top