പറക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച  യാത്രക്കാരനെ സഹയാത്രികര്‍ കീഴടക്കി

പറക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച  യാത്രക്കാരനെ സഹയാത്രികര്‍ കീഴടക്കി

ചിക്കാഗോ: പറക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് കീഴടക്കി. സംഭവത്തെ തുടര്‍ന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. അരിസോണയിലെ ഫീനിക്‌സിലാണ് വിമാനം ഇറക്കിയത്. യാത്രക്കാരന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്.

സാന്‍ ഡിയാഗോയില്‍നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 1494 ആണ് സംഭവത്തെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടത്. ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. നിയന്ത്രണാതീതമായി പെരുമാറിയ യാത്രക്കാരനെക്കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

യാത്രക്കാരന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ വിമാന ജീവനക്കാര്‍ പലതവണ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ അനുസരിച്ചില്ല. ഇതിനുപിന്നാലെയാണ് വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യാത്രക്കാരന്റെ പ്രവൃത്തിയില്‍ ആശങ്കയിലായ ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. വിമാനത്തിനുള്ളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ യാത്രക്കാരനെ കീഴടക്കി നിയന്ത്രണ ത്തിലാക്കുകയായിരുന്നു. സഹയാത്രികരുടെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ അപകടസാധ്യത ഒഴിവാക്കാന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനം ഫീനിക്‌സിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിനെ തുടര്‍ന്ന് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സംഭവമായതിനാല്‍ പൊലീസ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Fellow passengers subdued a passenger who attempted to open the aircraft door while in flight.

Share Email
LATEST excelnclexrn
Top