കണ്ണൂര്‍: ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച്് ഗുണ്ടാ നേതാവ് അര്‍ജ്ജുന്‍ ആയങ്കി. വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് ഭീഷണിയാണഅ ്ര്‍ജുന്‍ മുഴക്കിയത്.പൊലീസ് ഉദ്യോഗസ്ഥനെതിരായ ഭീഷണിക്ക് പിന്നാലെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് അര്‍ജ്ജുന്‍ ആയങ്കി. ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. താനും സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ അര്‍ജ്ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെടുന്നു.
അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെ ടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ ബി എസ് ആദര്‍ശിനെ അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ അര്‍ജുന്‍ ആയങ്കി ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗുണ്ടകളെ പൂട്ടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതാണ് അര്‍ജുന്‍ ആയങ്കിയെ പ്രകോപിപ്പിച്ചത്.
Arjun Ayanki challenges the Home Minister; threatens to switch to a different, growing party.

















