swayamvara
pulimoottil

ബ്രൂണെയില്‍ കണ്ടത് സുകുമാരക്കുറുപ്പല്ല, തൃശൂര്‍ സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരന്‍

ബ്രൂണെയില്‍ കണ്ടത് സുകുമാരക്കുറുപ്പല്ല, തൃശൂര്‍ സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരന്‍

തൃശൂര്‍: സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇന്നലെ പുറത്തുവന്ന വാര്‍ത്തയില്‍ വന്‍ ട്വിസ്റ്റ്. സുുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോര്‍ട്ടിലെ ഫോട്ടോ തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കുടുംബത്തിന്റെ സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.പാസ്പോര്‍ട്ടില്‍ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും വര്‍ഷങ്ങളായി മലേഷ്യയില്‍ പ്രവാസിയായ തന്റെ സഹോദരന്റേതാണെന്നും സുരേന്ദ്ര മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് ജോലിക്കായി പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. അവിടെ പൗരത്വമുള്ളയാളാണ് ദാമോദര മേനോന്‍.


നാട്ടിലെ കുടുംബാംഗങ്ങളുമായി ദാമോദര മേനോന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും, ഒരു മാസം മുമ്പും അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. നിലവില്‍ ഒരു അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ അദ്ദേഹം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടപ്പിലാണെന്നും കുടുംബം വ്യക്തമാക്കി.


ദാമോദര മേനോന്റെ ചിത്രം വെച്ച് സുകുമാരക്കുറുപ്പാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെയുള്ള രോഷവും കുടുംബം പ്രകടിപ്പിച്ചു. ഇത് വെറും നുണപ്രചാരണമാണെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും സഹോദരന്‍ മുന്നറിയിപ്പ് നല്‍കി.


Brother says the person seen in Brunei was not Sukumarakurup, but Damodara Menon, a native of Thrissur.

Share Email
LATEST excelnclexrn
More Articles
Top