വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന ഇറാന്‍ അമേരിക്ക സംഘര്‍ഷത്തില്‍ വീണ്ടും പ്രതികരണവുമായി ട്രംപ്. ഇറാന്‍ ഒന്നുകില്‍ അമേരിക്കയുമായി കരാറിലേര്‍പ്പെടണമെന്നും അല്ലെങ്കില്‍ പൂര്‍ണമായ കീഴടങ്ങല്‍ മാത്രമേ പോംവഴി ഉള്ളെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ അന്ത്യശാസനം. അമേരിക്കയുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ചര്‍ച്ചയെന്നുമുളള ഇറാന്റെ നിലപാടാണ് ട്രംപിനെ പ്രകോപിപ്പിച്ചത്്. അമേരിക്കയുമായി ചര്‍ച്ചകള്‍ക്കായി ഇറാന്‍ അപേക്ഷിച്ചിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന്‍ തന്നെ സമീപിച്ചെന്നും ചര്‍ച്ചകള്‍ ആരംഭിക്കുകയും തുടര്‍കൂടിക്കാഴ്ചകള്‍ നിശ്ചയിക്കുകയും ചെയ്ത ശേഷമാണ് പൊതുവേദിയില്‍ അമേരിക്കയുമായി ചര്‍ച്ചകളില്ലെന്നും ഒമാനുമായാണ് സംസാരിക്കുന്നതെന്നുമുള്ള അവകാശവാദം ഉയര്‍ത്തുന്നതെന്ന് ട്രംപ് വിമര്‍ശിച്ചു. ഇത് ഇറാന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായും ട്രംപ് കുറ്റപ്പെടുത്തി.
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ ശക്തമായ സാന്നിധ്യവും സുരക്ഷാ വിന്യാസത്തിലൂടെയും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം നിലവില്‍ അമേരിക്കയുടെ കൈകളിലാണെന്ന് ട്രംപ് അവകാശപ്പെട്ടു.
Deal or Surrender: Trump Issues Ultimatum to Iran

















