ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക്. പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‍യുമായി അദ്ദേഹം ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു. ടിവികെയുടെ കേരള അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകൾ. വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വലിയ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നും ദേവൻ വ്യക്തമാക്കി.
കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു ബിജെപി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും അത് നടപ്പാക്കാൻ പാർട്ടിയിൽ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.

















