swayamvara
pulimoottil

കാനഡയിലെ ഒന്റാറിയോയില്‍ പ്രവാസി മലയാളി റോയ് മാത്യു അന്തരിച്ചു

കാനഡയിലെ ഒന്റാറിയോയില്‍ പ്രവാസി മലയാളി റോയ് മാത്യു അന്തരിച്ചു

ലണ്ടന്‍ (ഒന്റാറിയോ): പുനലൂര്‍ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയില്‍ താമസിച്ചുവരികയുമായിരുന്ന പ്രവാസി മലയാളി മുരുപ്പേല്‍ റോയ് മാത്യു (43) അന്തരിച്ചു. 2026 ഓഗസ്റ്റ് 10-നാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ഭാര്യ സിമി.

പരേതന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശന ചടങ്ങ് 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 5:00 മുതല്‍ രാത്രി 8:00 വരെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ചര്‍ച്ച്, ഡോര്‍ചെസ്റ്റര്‍ (St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L)യില്‍ നടക്കും.

സംസ്‌കാര ശുശ്രൂഷയുടെയും സംസ്‌കാരത്തിന്റെയും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

Expatriate Malayali Roy Mathew passed away in Ontario, Canada.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Share Email
Top