‘തെറ്റുപറ്റി, തിരിച്ചെടുക്കണം’; മാപ്പപേക്ഷിച്ച് കെപിസിസിക്ക് കത്തുനൽകി പദ്മജ, പദ്മിനി തോമസും കോൺഗ്രസിലേക്ക്

‘തെറ്റുപറ്റി, തിരിച്ചെടുക്കണം’; മാപ്പപേക്ഷിച്ച് കെപിസിസിക്ക് കത്തുനൽകി പദ്മജ, പദ്മിനി തോമസും കോൺഗ്രസിലേക്ക്

തിരുവനന്തപുരം: കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പദ്മജ വേണുഗോപാൽ കെ.പി.സി.സി.ക്ക് കത്തുനൽകി. തെറ്റുപറ്റിയെന്ന് സമ്മതിച്ച് നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ-മെയിൽ വഴിയാണ് പദ്മജ കത്തയച്ചത്. പദ്മജയ്ക്ക് പിന്നാലെ ബി.ജെ.പി. വിട്ട പദ്മിനി തോമസും കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. ആസ്ഥാനത്തെത്തി നേരിട്ട് കത്ത് കൈമാറി. കഴിഞ്ഞ ദിവസമാണ് ഇരുവരും ബി.ജെ.പി. ബന്ധം ഉപേക്ഷിച്ചതായി അറിയിച്ചത്.

പാർട്ടി പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിൽ ഉപേക്ഷിച്ചുപോയവരെ തിരികെയെടുക്കരുതെന്ന നിലപാടായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് തുടക്കത്തിലുണ്ടായിരുന്നത്. എന്നാൽ, ഇരുവരും തെറ്റ് സമ്മതിച്ച് ക്ഷമചോദിക്കുകയും മാപ്പപേക്ഷിച്ച് കത്തുനൽകുകയും ചെയ്ത സാഹചര്യത്തിൽ നേതാക്കളുടെ ഭാഗത്തുനിന്നുള്ള എതിർപ്പുകൾക്ക് അയവുവന്നിട്ടുണ്ട്.

പദ്മജയെയും പദ്മിനിയെയും പാർട്ടിയിൽ തിരിച്ചെടുക്കാൻ തന്നെയാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ പാർട്ടി പുനഃപ്രവേശനം സംബന്ധിച്ച് അടുത്ത കെ.പി.സി.സി. നിർവാഹകസമിതി എക്‌സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് അന്തിമതീരുമാനം കൈക്കൊള്ളും.

Share Email
LATEST excelnclexrn
More Articles
Top