അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും നേരെ ബോംബ് ഭീഷണി

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും നേരെ ബോംബ് ഭീഷണി

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ പത്തരയോടെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ സമാനമായ രീതിയിൽ ഭീഷണിയുണ്ടാകുന്നത്.

മുംബൈ മഹാലക്ഷ്മി റേസ് കോഴ്സ്, നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്. ഇതിനുപുറമെ, മുൻപ് നടന്ന മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരു മാസത്തിനകം നഗരത്തിൽ സ്ഫോടന പരമ്പരകൾ നടത്തുമെന്നും ഇ-മെയിലിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതൊരു വ്യാജ ഭീഷണി സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top