swayamvara
pulimoottil

ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷന് പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കാലഹാരി റിസോർട്ടിൽ തുടക്കമായി

ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷന് പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കാലഹാരി റിസോർട്ടിൽ തുടക്കമായി

പെൻസിൽവേനിയ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഫൊക്കാനയുടെ 22ാം അന്താരാഷ്ട്ര കൺവെൻഷന് പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കാലഹാരി റിസോർട്ടിൽ തുടക്കമായി. പ്രശസ്ത മേളകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചെണ്ട മേളവും കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ഘോഷയാത്രയും കാലഹാരിയെ ഒരു കൊച്ചു കേരളമാക്കി മാറ്റി. കൺവൻഷൻ്റെ മുഖ്യ അതിഥിയായി എത്തിയത് വിശ്വ പ്രസിദ്ധ സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനായിരുന്നു. ഫൊക്കാന വളരെ വലിയൊരു പ്രസ്ഥാനമായി വളർന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളായ നമുക്ക് തന്നെ മലയാളികളെ കുറിച്ച് ചില ധാരണകളുണ്ട്, മടി, അസൂയ,കുറ്റംപറച്ചിൽ തുടങ്ങിയതെല്ലാമാണ് അത് അതെല്ലാം തെറ്റിച്ചവരാണ് അമേരിക്കയിലെ മലയാളികളെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഫൊക്കാനക്ക് വലിയ ഉയരങ്ങളിൽ എത്താനാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അംഗബലമുള്ള പ്രവാസി സംഘടനയായ ഫൊക്കാനക്ക് എല്ലാ ആശംസകളുമായി കേരള ചീഫ് വിപ് അപു ജോൺ ജോസഫ് കൺവൻഷനിൽ എത്തിയിരുന്നു. നിങ്ങളെ ജനിപ്പിച്ച് വളർത്തി വിദ്യാഭ്യാസം നൽകി വലുതാക്കി അമേരിക്കയിലേക്ക് വരാൻ പ്രാപ്തമാക്കിയത് കേരളം ആണെന്നും ആ കേരളത്തിന് നിങ്ങളുടെ അറിവും അനുഭവ പരിചയവും തിരികെ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ലോക സമാധാനത്തിന് സാമൂഹിക ഐക്യത്തിന് സാഹോദര്യത്തിന് എന്നും മാതൃകയാണ് കേരളം. ജാതി മത ഭേദമില്ലാതെ മൂന്നരകോടി മനുഷ്യർ ഒന്നിച്ചിരുന്നു ഓണം ഉണ്ണുന്ന ദേശമാണ് കേരളം. ആ ദേശത്തിന്റെ മക്കളായതിൽ അഭിമാനിക്കൂ. മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു – അദ്ദേഹം പറഞ്ഞു. കേരളത്തെ മിവുറ്റതാക്കാൻ അമേരിക്കൻ മലയാളികൾ കേരളത്തിൽ ഇൻവെസ്റ്റ്മെൻ്റ് നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

കേരളത്തിലേയും അമേരിക്കയിലേയും നിരവധി ജീവിതങ്ങളെ ഫൊക്കാനക്ക് സ്പർശിക്കാനായി, ലോകം മുഴുവനുമുള്ള മലയാളിക്ക് ഫൊക്കാനയുടെ സാന്നിധ്യവും സഹായവും അറിയാൻ ഇനി ്ധികം വൈകില്ല എന്ന് ഫൊക്കാന പ്രസിഡൻ് സജിമോൻ ആൻറണി പറഞ്ഞു.

മൺമറഞ്ഞുപോയ ഫൊക്കാനയുടെ മുൻ സാരഥികളായ സ്ഥാപക നേതാവ് ഡോ. എം അനിരുദ്ധൻ, ടി എസ് ചാക്കോ, ഫ്രാൻസിസ് തടത്തിൽ ചടങ്ങിൽ എന്നിവർക്ക് ആദരാജ്ഞലി അർപ്പിച്ചു .ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം ആശംസിച്ചു.

ബിഷപ് മാർ ജോയ് ആലപ്പാട്ട് ഫൊക്കാന കൺവൻഷന് ആശംസകൾ നേരുകയും ആത്മീയ ആശിർവാദം നൽകുകയും ചെയ്തു. നാളെയാണ് ഫൊക്കാന തിരഞ്ഞെടുപ്പ്.

FOKANA Convention began in Penncylvania

Share Email
LATEST excelnclexrn
Top