swayamvara
pulimoottil

കേരളത്തിൻ്റെ ദുഷ്കരമായ അവസ്ഥയെ നേരിടാൻ ലോക മലയാളികൾ ഒന്നിച്ചു നിൽക്കണം: വി.ടി. ബൽറാം, ഫോമാ കൺവൻഷൻ സമാപനത്തിലേക്ക്

കേരളത്തിൻ്റെ ദുഷ്കരമായ അവസ്ഥയെ നേരിടാൻ ലോക മലയാളികൾ ഒന്നിച്ചു നിൽക്കണം: വി.ടി. ബൽറാം, ഫോമാ കൺവൻഷൻ സമാപനത്തിലേക്ക്

ഹ്യൂസ്റ്റൺ : നിർഭാഗ്യവശാൽ കേരളം ദുഷ്കരമായ ഒരു അവസ്ഥയിലൂടെയാണ് ഈ ദിവസങ്ങളിൽ കടന്നു പോകുന്നതെന്നും മഴക്കെടുതി വലിയ ഒരു പ്രകൃതി ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമുണ്ടെന്നും ലോക മലയാളികൾ മുഴുവൻ ഈ അവസ്ഥയെ നേരിടാൻ കേരളത്തിന് ഒപ്പം നിൽക്കണമെന്നും വി. ടി. ബൽറാം എംഎൽഎ. ഫോമായുടെ രാജ്യാന്തര കണവൻഷൻ്റെ  സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

കേരളത്തിന്റെ വർത്തമാന അവസ്ഥയെ മലയാളികൾ ഒറ്റക്കെട്ടായി അഭിസംബോധന ചെയ്യണമെന്നും അതിജീവനനത്തിൻ്റെ മികച്ച വിജയഗാഥകൾ നെയ്തെടുക്കണമെന്നും വി ടി ബൽറാം അഭ്യർഥിച്ചു.

ഇത്ര മികച്ച രീതിയിൽ ഫോമയുടെ കൺവൻഷൻ സംഘടിപ്പിച്ചത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മികവുറ്റ സംഘാടനം നിർവഹിച്ചതിനു പിന്നിലെ കഠിനാധ്വാനവും തയാറെടുപ്പുകളും നിസാരമല്ല. മലയാളികളുടെ അഭിമാനവും പൈതൃകവും പ്രവർത്തന പാരമ്പര്യവും ഉയർത്തിപ്പിടിച്ച് ഒറ്റ മനസ്സോടെ , ഒരു കുടുംബം പോലെ ഫോമാ മുന്നോട്ടു പോകണം എന്ന് അദ്ദേഹം ആശംസിച്ചു. 


ഫോമാ കൺവൻഷനിലെ എല്ലാ പരിപാടികളിലും മുഴുവൻ സമയം പങ്കെടുക്കാൻ സാധിച്ചെന്നും പരിപാടികൾ എല്ലാം മികച്ചതായിരുന്നു എന്നും മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ പറഞ്ഞു. താൻ ആരോഗ്യ മന്ത്രി ആയിരന്നപ്പോൾ ഫോമ കേരളത്തിനു വേണ്ടി ചെയ്ത എല്ലാ കാര്യങ്ങളേയും ഒരിക്കൽ കൂടി ടീച്ചർ  അനുസ്മരിക്കുകയും  അമേരിക്കയിലെ ഊഷ്മളമായ ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

കേരളം ഇൻവെസ്റ്റ്മെൻ്റിനു പറ്റിയ മികച്ച ഇടമാണെന്നും അതിനു പറ്റിയ എല്ലാ ഭൌതിക സാഹചര്യങ്ങളും ഇപ്പോൾ ഉണ്ട്.  അമേരിക്കൻ മലയാളികൾക്ക് അത് മികച്ച അവസരമായി മാറട്ടെ എന്നും ടീച്ചർ ആശംസിച്ചു. പരിപാടിയുടെ സ്പോൺസർമാരായ സാജൻ വർഗീസ് – മിനി സാജൻ, ജോൺ ടൈറ്റസ് – കുസുമം ജോൺ. ഡോ. ഫ്രീമു വർഗീസ്, ജോൺ ഡബ്ളിയു വർഗീസ്, ബിജു ലോസൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 


ചടങ്ങിൽ ഫോമയുടെ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ അധ്യക്ഷനായിരുന്നു, സിജിൽ പാലക്കലോടി, സുബിൻ കുമാരൻ, ജിജു കുളങ്ങര, അനുപമ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 

Share Email
LATEST excelnclexrn
More Articles
Top