swayamvara
pulimoottil

ഫോമാ ആരോഗ്യ സെമിനാര്‍: ആരോഗ്യരംഗത്ത് ആഗോള സഹകരണത്തിനും പ്രതിരോധാരോഗ്യത്തിനും ആഹ്വാനം

ഫോമാ ആരോഗ്യ സെമിനാര്‍: ആരോഗ്യരംഗത്ത് ആഗോള സഹകരണത്തിനും പ്രതിരോധാരോഗ്യത്തിനും ആഹ്വാനം

ഹൂസ്റ്റണ്‍: ഫോമാ ദേശീയ കണ്‍വെന്‍ഷന്റെ ഭാഗമായ സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെനേട്ടങ്ങള്‍, ഭാവി വെല്ലുവിളികള്‍,ആഗോള സഹകര ണത്തിന്റെ സാധ്യതകള്‍ എന്നിവ ചര്‍ച്ചചെയ്ത ശ്രദ്ധേയ വേദിയായി. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സെമിനാര്‍ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി. പിള്ള മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യരംഗത്തെ വിദഗ്ധര്‍,ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അമേരിക്കന്‍ മലയാളികള്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടന പ്രസംഗത്തില്‍ കെ.കെ.ശൈലജ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പകര്‍ച്ച വ്യാധികളെ നേരിടാന്‍ തോന്നയ്ക്കലില്‍ അഡ്വാന്‍സ്ഡ്‌വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ദീര്‍ഘ വീക്ഷണമുള്ള തീരുമാനമായിരുന്നുവെന്ന് അവര്‍പറഞ്ഞു. ആന്റിമൈക്രോബിയല്‍റെസിസ്റ്റന്‍സ് നേരിടു ന്നതിനുള്ള സംസ്ഥാന ആക്ഷന്‍ പ്ലാന്‍, ട്രോമ കെയര്‍ പദ്ധതികള്‍, ഹൈവേ ലൈഫ് സേവിംഗ് ആംബുലന്‍സ് ശൃംഖല,സിമുലേഷന്‍ പരിശീലന കേന്ദ്രങ്ങള്‍, ക്യാന്‍സര്‍ ചികിത്സാ സൗകര്യ ങ്ങളുടെ വികസനം എന്നിവ ആരോഗ്യരംഗത്തെ സുപ്രധാനമുന്നേറ്റങ്ങളാണെന്നും അവര്‍വ്യക്തമാക്കി.

ആരോഗ്യസംരക്ഷണം ആശുപത്രികളില്‍ ഒതുങ്ങുന്നതല്ല; ജീവിതശൈലി, ഭക്ഷണരീതി, പരിസ്ഥിതി, ശാസ്ത്രീയബോധവല്‍ക്കരണം എന്നിവയുംഅതിന്റെ ഭാഗമാണെന്നും അവര്‍ഓര്‍മ്മിപ്പിച്ചു. ‘എല്ലാവര്‍ക്കുംആരോഗ്യം’ എന്ന ആശയവും ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന ‘വണ്‍ ഹെല്‍ത്ത് സമീപനവും സമൂഹം ഏറ്റെടുക്കേണ്ട സമയമാണിതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

മുഖ്യപ്രഭാഷണം നടത്തിയ ഡോ. എം.വി. പിള്ള, ഹൂസ്റ്റണ്‍ ലോക മെഡിക്കല്‍ രംഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്നും, അത്തരമൊരുനഗരത്തില്‍ ആരോഗ്യസെമിനാര്‍ സംഘടിപ്പി ച്ചതിലൂടെ ഫോമാ ഉയര്‍ന്നലക്ഷ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്നുംപറഞ്ഞു. കേരളത്തിന്റെ ആരോഗ്യമാതൃക ലോകശ്രദ്ധ നേടിയെങ്കിലും ദീര്‍ഘായുസ് വര്‍ധിക്കുന്നതോടെ പ്രായാധിക്യ രോഗങ്ങളും കാന്‍സര്‍പോലുള്ള ജീവിതശൈലിരോഗങ്ങളും വലിയ വെല്ലുവിളിയാ യിമാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ പ്രതിരോധാരോ ഗ്യത്തിനുംഗവേഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോമാ വര്‍ഷങ്ങള്‍ക്കുമുമ്പ് റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ശിശു കാന്‍സര്‍ വിഭാഗത്തിനായി സമാഹരിച്ച ധനസഹായം വലിയ മാറ്റം സൃഷ്ടിച്ചതായി ഡോ. പിള്ളഅനുസ്മരിച്ചു. ഒരുകാലത്ത് നിലത്ത്കിടന്ന് ചികിത്സ തേടേണ്ടിവന്ന കുട്ടികള്‍ക്ക് ഇന്ന് ആധുനികവും സൗഹൃദപരവുമായ ചികിത്സാ അന്തരീക്ഷം ഒരുക്കാന്‍ ആ സഹായം നിര്‍ണായകമായിരു ന്നുവെന്ന്അദ്ദേഹം പറഞ്ഞു, അമേരിക്കന്‍ മലയാളികളുടെ സന്നദ്ധസേവന മനോഭാവം കേരളത്തിന്റെ ആരോഗ്യരംഗത്ത് ഇനിയും കൂടുതല്‍ ഇടപെടലുകള്‍ക്ക്‌വഴിയൊരുക്കണമെന്നും, പുതിയ ഫോമാ നേതൃത്വവും കാന്‍സര്‍ പരിചരണത്തിനും പ്രതിരോധ ഓങ്കോളജി പദ്ധതികള്‍ ക്കും പിന്തുണ തുടരണമെന്നും അദ്ദേഹംഅഭ്യര്‍ഥിച്ചു. പ്രതിരോധ ഓങ്കോളജിക്കായി രാജ്യത്തെ ആദ്യത്തെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതായും, രോഗംവന്നശേഷമുള്ള ചികിത്സയേക്കാള്‍ രോഗപ്രതിരോധത്തിനാണ് ഇനി കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഡോ. പിള്ളപറഞ്ഞു.

കേരളത്തിലെ ക്യാന്‍സര്‍രോഗവ്യാപനത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍, സ്ത്രീകളുടെ ജീവിതശൈലിയിലെ മാറ്റങ്ങള്‍ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹംവ്യക്തമാക്കി.അറിവും അനുഭവവും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച ആരോഗ്യസെമിനാര്‍, കേരളത്തിന്റെയും പ്രവാസിമല യാളികളുടെയും ആരോഗ്യരംഗത്തെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിദിശാബോധം നല്‍കുന്നതായിപങ്കെടുത്തവര്‍ വിലയിരുത്തി.

FOMAA Health Seminar: Call for global cooperation and preventive healthcare in the health sector.

Share Email
LATEST excelnclexrn
Top