swayamvara
pulimoottil

ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോസ് ദേവാലയം കൂദാശ ചെയ്യപ്പെടുന്നു; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോസ് ദേവാലയം കൂദാശ ചെയ്യപ്പെടുന്നു; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ബ്ലസ്സണ്‍ ഹ്യൂസ്റ്റണ്‍

മേരിക്കയിലെ മലയാളികളുടെ കുടിയേറ്റത്തോളം പഴക്കമുണ്ട് അവരുടെ ആരാധനാലങ്ങളുടെ തുടക്കത്തിനും. മെച്ചമായ ജീവിതം തേടി അമേരിക്കയിലെത്തിയപ്പോഴും അവര്‍ കൈമോശം വരുത്താതെ പരിപാലിച്ചതാണ് തങ്ങളുടെ ആരാധനയും വിശ്വാസവും. അതിനായി അവര്‍ ദേവാലങ്ങള്‍ കേരളത്തിലേതുപോലെ ഈ മണ്ണിലും തങ്ങള്‍ക്കായി ദേവാലയങ്ങള്‍ പണിതു. അങ്ങനെ അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിതമായതാണ് ആദ്യ കാല മലയാളി സശറദേവാലങ്ങള്‍ . അങ്ങനെ സ്ഥാപിതമായ ഓരോ ദേവാലങ്ങള്‍ക്കും പറയാനുണ്ട് ത്യാഗ പൂര്‍ണ്ണമായ ഒരു കഥ. അചഞ്ചലമായ ഭക്തിയോടെയും അടിയുറച്ച വിശ്വാസത്തോടെയും അവര്‍ കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചത്തിന്റെ സാക്ഷ്യമുണ്ട് അവരുടെ ദേവാലയങ്ങളില്‍.

അങ്ങനെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതിന്റെയും ത്യാഗ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചതിന്റെയും ഫലമായി സ്ഥാപിച്ചതാണ് ഹൂസ്റ്റണിലെ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ ആദ്യ ദേവാലയമായ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പരുമല പള്ളിയെന്നറിയപ്പെടുന്ന ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയസ് ചര്‍ച്ച് പതിനേഴ് ഓര്‍ത്തഡോക്‌സ് കുടുംബങ്ങളുമായി വളരെ എളിയ രീതിയില്‍ തുടങ്ങിയതാണ്. ദൈവത്തിന്റെ കൃപയിലും പരിപാലനതയിലും ദേവാലയം ഇന്ന് നൂറ്റി എഴുപത്തെട്ട് കുടുംബങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നു. 1978 ജനുവരി 15ന് അഭിവന്ദ്യനായ ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലും അനുവാദത്തോടെയും ആദ്യ കുര്‍ബാനയോടെ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഹ്യൂസ്റ്റണ്‍ സ്ഥാപിതമായി. മണ്മറഞ്ഞ റവ. ഫാ. കോശി പി ജോണായിരുന്നു ദേവാലയത്തിന്റെ ആദ്യ വികാരി. അദ്ദേഹത്തിന്റെ സമര്‍പ്പിതവും അര്‍പ്പണ പൂര്‍ണ്ണവുമായ നേതൃത്വം ദേവാലയത്തിന് ശക്തമായ അടിത്തറയുണ്ടാക്കി.

ആദ്യകാലങ്ങളിലെ വിശ്വാസ സമൂഹത്തിന്റെ ത്യാഗപൂര്‍ണ്ണവും കഠിനാധ്വാനവും ദേവാലയത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്നു. വികാരിയായി റവ. ഫാ. സഖറിയാ പി വേണാട്ടുകുളം നിയമിക്കപ്പെട്ടത് ദേവാലയത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാക്കി. അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തില്‍ ദേവാലയത്തിന് 1986 ല്‍ ഒരു ആസ്ഥാനമുണ്ടായി. സത്യത്തിലും വിശ്വാസത്തിലും ആരാധിക്കാന്‍ വിശ്വാസസമൂഹത്തിന് അങ്ങനെ സ്വന്തമായി ഒരു കെട്ടിടമുണ്ടായി. തലമുറകള്‍ക്ക് തങ്ങളുടെ വിശ്വാസം പകര്‍ന്ന് നല്കാന്‍ സ്വന്തമായ ഒരാലയം ദൈവം അനുഗ്രഹിച്ച് നല്‍കി. അത് ദേവാലയത്തിന് കൂടുതല്‍ കരുത്തേകി.

വിവിധ കാലങ്ങളില്‍ ദേവാലയത്തെ നയിച്ച മുന്‍ വികാരിമാരുടെ പ്രാര്‍ത്ഥനയും നേതൃത്വവും ഇടവകയെ ആത്മീയമായും ഭൗതികമായും വളര്‍ത്തി. മുന്‍ വികാരി പരേതനായ റവ . ഫാ. ഗീവര്ഗീസ് ജോണിനെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം മുന്‍ വികാരിമാരായി ദേവാലയത്തില്‍ സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ച റവ. ഫാ . പി എം ചെറിയാന്‍, റവ. ഫാ. രാജേഷ് കെ ജോണ്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. അതോടൊപ്പം യുവ തലമുറയെ വിശ്വാസത്തിലും ആരാധനയിലും വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച യൂത്ത് മിനിസ്റ്ററായും സഹ വികാരിമാരായും സേവനം ചെയ്ത റവ. ഫാ. ഡെന്നിസ് മത്തായി, റവ. ഫാ . ക്രിസ്റ്റഫര്‍ മാത്യു, റവ. ഫാ. ടോബി ജോണ്‍ ഇപ്പോഴത്തെ സഹ വികാരി ജോഷ്വാ ജോര്‍ജിനെയും നന്ദിയോടെ സ്മരിക്കുന്നു സ്മരിക്കുന്നു.

1998 ല്‍ മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ മാര്‍ ഗ്രിഗോറിയോസിന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ സ്ഥാപിച്ചത് കൂടുതല്‍ അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസി സമൂഹത്തിന് ഇടവരുത്തി. ദൈവത്തിന്റെ കരുണയിലും കൃപയിലും പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസിന്റെ മധ്യസ്ഥതയില്‍ ദേവാലയം ആത്മീയതയിലും ഭൗതികതയിലും ദിനംപ്രതി വളര്‍ച്ച പ്രാപിക്കുമ്പോള്‍ അതിന് പ്രചോദനവും കരുത്തുമാണ് ഇടവകയുടെ ഇപ്പോഴത്തെ വികാരി റവ. ഫാ. വര്ഗീസ് തോമസിന്റെ അര്‍പ്പണ പൂര്‍ണ്ണവും സമര്‍പ്പിതവുമായ നേതൃത്വം. അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് അച്ഛന്റെ നേതൃത്വത്തില്‍ പുതിയ ദേവാലയംപണിതത്. മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ മാര്‍ ദിവന്ന്യാസ്യോസ്സ് തിരുമേനിയുടെ തിരുശേഷിപ്പ് പുതിയ ദേവാലയത്തിന്റെ പൂര്‍ത്തീകരണ സമയത്ത് ലഭിച്ചത് മറ്റൊരു അനുഗ്രഹം കൂടിയായി. ഇത് മലങ്കര സഭ ദേവാലയത്തിന് നല്‍കിയ വിലമതിക്കാനാകാത്ത സമ്മാനം കൂടിയാണ്. പുതിയ ദേവാലയം കൂദാശ ചെയ്യപ്പെടുന്ന ഈ വേളയില്‍ ദൈവ മഹത്വത്തിനായും അളവറ്റ കരുണയ്ക്കായിട്ടും ഇടവരുത്തും.

2019 ല്‍ പുതിയ ദേവാലയം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. അതിനായി ആ വര്ഷം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരു കമ്മറ്റി രൂപീകരിക്കുകയും 2020 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കോവിഡിന്റെ പാന്റാമിക്ക് വേളയായി രുന്നതിനാല്‍ ദേവാലയം സ്ഥിതി ചെയ്യുന്ന ഹ്യൂസ്റ്റണ്‍ സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ തുടങ്ങാനുള്ള അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിന് താമസം നേരിട്ടു. ഏറെ വെല്ലുവിളികളിലൂടെ കടന്നുപോയെങ്കിലും അത് നേടിയെടുത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ധനശേഖരണവും പ്ലാനുകളും മറ്റ് നടപടിക്രമങ്ങള്‍ക്കും തുടക്കമിട്ടു.

ദേവാല നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായുള്ള വിവിധ കമ്മിറ്റികളുടെ കഠിനാധ്വാനവും വിശ്വാസികളുടെ അകമഴിഞ്ഞ സഹകരണവും ദൈവത്തിന്റെ അളവറ്റ കരുണയും കൊണ്ട് പുതിയ ദേവാലയത്തിന് 2025 ജനുവരി 19ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ . തോമസ് മാര്‍ ഇവാനിയോസ് പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു.
ഏകദേശം 12000 ചതുരശ്ര അടി വിസ്തീര്‍ണ്ണ മുള്ള 450 പേര്‍ക്ക് ഇരിക്കാനുള്ള മനോഹരമായ ദേവാലയം പണിയുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് അതോടെ തുടക്കമിട്ടു. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹവും ആശയും കൂട്ടായ പ്രവര്‍ത്തനത്തിലും അകമഴിഞ്ഞ സഹായ സഹകരണത്തിലും ദൈവ നടത്തിപ്പിലും കൂടി നേടി. ഏകദേശം 4.5 മില്യണ്‍ ഡോളര്‍ ചിലവാക്കി പണികഴിപ്പിച്ച പുതിയ ദേവാലയം 2026 ആഗസ്റ്റ് 21, 22 തീയതികള്‍ നടക്കുയാണ്. പുതിയ ദേവാലയം കൂദാശ ചെയ്യപ്പെടുമ്പോള്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയം അതിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലിന് തുടക്കം കുറിക്കുകയാണ്.

Houston St. Gregorios Malankara Orthodox Church to be Consecrated; A Look Back at History

Share Email
LATEST excelnclexrn
More Articles
Top